പാലക്കാട് ശാഖയുടെ ജനുവരി 2022 ലെ യോഗം ഗൂഗിൾ മീറ്റ് വഴി 17-01-2022 ന് കാലത്ത് 11 മണിക്ക് ആരംഭിച്ചു.
ജയദീപ് ആർ പിഷാരടിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു.
നമ്മെ വിട്ടു പിരിഞ്ഞ അംഗങ്ങളുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.
തുടർന്ന് സെക്രട്ടറി കഴിഞ്ഞ മീറ്റിങ്ങിനു ശേഷം ഉള്ള പ്രവർത്തനങ്ങൾ വിവരിച്ചു. പാലക്കാട് ഡയറക്ടറി അടുത്ത ആഴ്ചയിൽ പ്രിൻറിംഗ് കൊടുക്കും എന്ന് ഏവരെയും അറിയിച്ചു. ഭാരോദ്വഹന കോച്ച് ശ്രീ ദത്തൻ സമാജം നടത്തിയ അനുമോദന ചടങ്ങിൽ പങ്കെടുത്തു പൊന്നാടയും മെമെൻ്റോയും
സ്വീകരിച്ച വിവരവും സെക്രട്ടറി പറയുകയുണ്ടായി. സമുദായത്തിലെ 80 വയസ്സ് തികഞ്ഞ വരെ ആദരിക്കുന്ന ചടങ്ങ് ഉടനെ നടത്തണം എന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. കോവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിൽ സാഹചര്യം കണക്കിലെടുത്ത് മാത്രം അക്കാര്യം ചെയ്യാം എന്നും തീരുമാനിച്ചു. 10/ 12 ക്ലാസുകളിൽ നല്ല മാർക്കോട് കൂടി പാസായ കുട്ടികളെ കണ്ടെത്തിയതായും, ശാഖ നൽകുന്ന അവാർഡുകൾ ഉചിതമായ വേദിയിൽ അവർക്ക് നൽകാമെന്നും സെക്രട്ടറി അറിയിച്ചു.
പാലക്കാട് ശാഖ 2021-22 ലെ മുഴുവൻ വരിസംഖ്യകളും കേന്ദ്രത്തിന് അടച്ചു തീർന്നതായി ഖജാൻജി അറിയിച്ചു.
സമാജം നടത്തുന്ന സെൻസസ് പ്രവർത്തനം പരിപൂർണ്ണ വിജയമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് യോഗത്തിൽ സെക്രട്ടറി അഭ്യർത്ഥിച്ചു .ജനുവരി മാസത്തിൽ പുതിയ ക്ഷേമനിധി ആരംഭിച്ചതായി ഏവരെയും യോഗത്തിൽ അറിയിച്ചു, മെമ്പർമാരുടെ സഹകരണത്തിന് പ്രത്യേകം നന്ദി അറിയിച്ചു. അടുത്ത മാസത്തിൽ ക്ഷേമനിധി ഗൂഗിൾ മീറ്റ വഴി നടത്തുന്നതായിരിക്കുമെന്നും അറിയിച്ചു. ഇപ്പോഴത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി അടുത്ത മാസങ്ങളിലെ മീറ്റിങ്ങുകളും ഗൂഗിൾ മീറ്റ് വഴി നടത്താമെന്ന് ഏവരും സമ്മതിച്ചു.
പങ്കെടുത്ത അംഗങ്ങൾ അവരവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. തുടർന്നു ശ്രീ കെ ആർ രാമഭദ്രൻ അവതരിപ്പിച്ച കഥകളി പദത്തിനു ശേഷം ശ്രീ A. രാമചന്ദ്രൻ , ശ്രീ S M.ഉണ്ണികൃഷ്ണൻ, ശ്രീമതി പ്രീത ഹരിനാരായണൻ എന്നിവർ സിനിമ ഗാനങ്ങൾ ആലപിച്ചു. എല്ലാവർക്കും ആസ്വദിക്കാൻ ഒരു നല്ല അവസരം സൃഷ്ടിച്ച കലാകാരന്മാർക്ക് സെക്രട്ടറി വി പി മുകുന്ദൻ നന്ദി രേഖപ്പെടുത്തി.
അടുത്ത യോഗം ഫെബ്രുവരി 20ന് ഞായറാഴ്ച നടത്താമെന്ന് തീരുമാനിച്ച്, ശ്രീ ടി പി ഉണ്ണികൃഷ്ണൻ വൈസ് പ്രസിഡണ്ട്, സന്നിഹിതരായ ഏവർക്കും നന്ദി പ്രകാശിപ്പിച്ചതോടെ ഉച്ചയ്ക്ക് ഒരു മണിക്ക് യോഗം സമംഗളം പര്യവസാനിച്ചു.