ഫെബ്രുവരി മാസ യോഗം 23-2-25ന് ശ്രീ കെ ഗോപിയുടെ വസതി, പ്രശാന്തിയിൽ കൂടി. വേദയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഗൃഹനാഥൻ ശ്രീ കെ ഗോപി സ്വാഗതം ഏവരെയും ചെയ്തു. പാലക്കാട് ചൂട് കൂടിവരുന്ന അവസ്ഥയിലും യോഗത്തിന് മുപ്പതോളം പേരുടെ സാന്നിദ്ധ്യത്തെ അഭിനന്ദിച്ചു. ഗൃഹനാഥ ശ്രീമതി ശോഭനയും ശ്രീമതി ശാന്തകുമാരിയും കൂടി ഭക്തിസാന്ദ്രമായി നാരായണീയം ചൊല്ലി. നമ്മെ വിട്ടുപിരിഞ്ഞുവർക്കായി അനുശോചനം രേഖപ്പെടുത്തി. പുതിയ പ്രസിഡണ്ട് ശ്രീ A.P. സതീഷ് കുമാറിനെയും ട്രഷറർ ശ്രീ T.P ബാലകൃഷ്ണനെയും സെക്രട്ടറി സന്തോഷപൂർവ്വം സ്വാഗതം ചെയ്തു.
പ്രസിഡണ്ട് എപി സതീഷ് കുമാർ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് ശാഖ നടത്തിയ വാർഷികം ഭംഗിയായി നടത്താൻ സഹായിച്ച എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചു. കേന്ദ്ര വാർഷിത്തിൽ പാലക്കാട് ശാഖയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നു പ്രസിഡണ്ടും സെക്രട്ടറിയും അഭ്യർത്ഥിച്ചു. വരാനിരിക്കുന്ന പ്രതിനിധി സഭായോഗത്തെക്കുറിച്ചും അറിയിച്ചു. ക്ഷേമനിധി മാർച്ച് മാസത്തിൽ ആരംഭിക്കാം എന്ന് തീരുമാനിച്ചു. ട്രഷറർ ശ്രീ ടിപി ബാലകൃഷ്ണൻ വാർഷികത്തിന്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. വാർഷികം ഒരുവിധം ഭംഗിയായി നടത്തിയതായി യോഗത്തിൽ പൊതുവെ അഭിപ്രായം ഉരുത്തിരിഞ്ഞു. ശ്രീ A രാമചന്ദ്രൻ സമകാലീന പ്രശ്നങ്ങളിൽ ഒരു വിഷയത്തിന്റെ ആമുഖമായി ഒരു സംഭാഷണം നടത്തി. സുഭാഷിതം പരിപാടിയിൽ ശ്രീ K.R. രാമഭദ്രൻ ശിവരാത്രിയുടെ ഐതിഹ്യത്തെക്കുറിച്ച്, മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു. അടുത്ത യോഗം മാർച്ച് 23ന് ശ്രീ.ടി പി രാമൻകുട്ടിയുടെ വസതി C1 Build Tech ഗ്രീൻസ് മണപ്പള്ളിക്കാവ് വെച്ച് നടത്താൻ തീരുമാനിച്ചു.
ശ്രീ T P ഉണ്ണികൃഷ്ണൻ നടത്തിയ നന്ദി പ്രകടനത്തോടുകൂടി യോഗം 5 30ന് സമഗളം അവസാനിച്ചു.