പാലക്കാട് ശാഖ 2022 ഫെബ്രുവരി മാസ യോഗം

പാലക്കാട് ശാഖയുടെ 2022 ഫെബ്രുവരിയിലെ യോഗം ഗൂഗിൾ മീറ്റ് വഴി 20/02/2022 ന് കാലത്ത് 11 മണിമുതൽ 12 30 വരെ നടത്തി.

ശ്രീമതി പ്രീത ഹരി നാരായണൻറെ ഈശ്വരപ്രാർത്ഥനക്ക് ശേഷം, സെക്രട്ടറി മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു.

അതിനുശേഷം പാലക്കാട് ശാഖ ഖജാൻജി K ഗോപിയുടെ വന്ദ്യ മാതാവിൻറെ വിയോഗത്തിലും, പാലക്കാട് ശാഖ മെമ്പറായ ശ്രീജിത്ത് ഉണ്ണികൃഷ്ണൻറെ ഭാര്യ മാതാവിൻറെ നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തുകയും കൂടാതെ നമ്മെ വിട്ടു പിരിഞ്ഞു പോയ വ്യക്തികളുടെയും ആത്മശാന്തിക്കായി ഒരു മിനിറ്റ് നേരം മൗന പ്രാർത്ഥന നടത്തി..

അർജുൻ T H ൻ്റെ ചികിത്സയ്ക്കായി പാലക്കാട് ശാഖ 70000 രൂപ സമാഹരിച്ച് നൽകുകയുണ്ടായതായി സെക്രട്ടറി യോഗത്തെ അറിയിച്ചു. ഉചിത സമയത്ത് ഇങ്ങനെ ഒരു ധനസഹായം അർജുനന് നൽകാൻ സഹായിച്ച എല്ലാവരെയും സെക്രട്ടറി അഭിനന്ദിച്ചു. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മെമ്പർമാർ അറിയുവാൻ ആഗ്രഹിച്ചതിൽ അറിയുന്ന കാര്യങ്ങൾ സെക്രട്ടറി വിശദമാക്കി.

പാലക്കാട് ശാഖാ ഡയറക്ടറി പ്രിൻറിംഗിനു നൽകിയതായി സെക്രട്ടറി അറിയിച്ചു. 80 വയസ്സ് തികഞ്ഞ വരെ ആദരിക്കുന്ന കാര്യവും ശാഖ നൽകുന്ന വിദ്യാഭ്യാസ അവാർഡ്‌ വിതരണവും മാർച്ച് മാസത്തിൽ നടത്താം എന്ന് അഭിപ്രായപ്പെട്ടു. പാലക്കാട് ശാഖയിലെ സെൻസസ് വർക്ക് കഴിയുന്നതും വേഗം പൂർത്തിയാക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.

തുടർന്ന് ചർച്ചയിൽ ശാഖയിലെ മെമ്പർമാരും പങ്കെടുത്തു അഭിപ്രായങ്ങൾ പങ്കുവെച്ചു. ശ്രീ A. രാമചന്ദ്രൻ, ശ്രീ K R രാമഭദ്രൻ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.

അടുത്ത മാസ യോഗം മാർച്ച് 20ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശ്രീ A.രാമചന്ദ്രൻറെ വസതിയായ Rageshwariയില് വെച്ച് നടത്താം എന്ന് തീരുമാനിച്ച്, സെക്രട്ടറി വി പി മുകുന്ദൻ നന്ദി പ്രകടനം നടത്തിയതോടെ, 12. 30 ഓടുകൂടി യോഗം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *