പാലക്കാട് ശാഖ 2024 ഡിസംബർ മാസയോഗം

പാലക്കാട് ശാഖയുടെ ഡിസംബർ മാസയോഗം 15-12-24 ന് ശ്രീ എ.പി സതീഷ് കുമാറിന്‍റെ ഭവനം, ശ്രീകൗസ്തുബത്തിൽ വച്ച് നടത്തി. ഗൃഹനാഥയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ശ്രീ എ.പി. സതീഷ് കുമാർ യോഗത്തിന് എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. ഈ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞവരുടെ ആത്മാക്കളുടെ നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. പതിവുപോലെ പുരാണ പാരായണത്തിൽ ശ്രീമതിമാർ ഓമന മോഹനൻ, ഇന്ദിര, ശോഭന, ശാന്ത എന്നിവർ ചേർന്ന് നാരായണീയം പാരായണം നടത്തി. പ്രസിഡണ്ട് ശ്രീ എപി ഉണ്ണികൃഷ്ണൻ തൻറെ അദ്ധ്യക്ഷ പ്രസംഗത്തിൽ ജനുവരി മാസം 12ന് നടത്താനിരിക്കുന്ന വാർഷികത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും ക്ഷേമനിധിയെക്കുറിച്ചും വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അറിയിച്ചു. സെക്രട്ടറി ശാഖാ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചപ്പോൾ പ്രധാനമായും ജനുവരി 12ന് നടത്താനിരിക്കുന്ന വാർഷികത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ഇനിയും ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. എല്ലാവരും ഉത്സാഹത്തോടെ അവനവൻറെ അഭിപ്രായങ്ങൾ പറഞ്ഞു. യോഗം നടത്താനിരിക്കുന്ന ഹാൾ സ്പോൺസർ ചെയ്തതായി ശ്രീ പി പി നാരായണൻ അറിയിച്ചപ്പോൾ ഏവരും അദ്ദേഹത്തിൻറെ സന്മനസ്സിനെ അഭിനന്ദിച്ചു. പിന്നീടും ചിലർ സ്പോൺസർഷിപ്പുകൾ ചെയ്തതായും അറിയിച്ചു. യോഗത്തിൽ തന്നെ പലരും വാർഷികത്തിന്റെ ചിലവിലേക്കായി സംഖ്യകൾ സംഭാവനയായി നൽകി . പാലക്കാട് ശാഖയിൽ നിന്നും കോട്ടായി ഭാഗം കൂടി പിരിച്ചു കിട്ടിയാൽ വരിസംഖ്യകൾ മുഴുവനും പിരിച്ചിരിക്കുമെന്നതിനാൽ കേന്ദ്രത്തിന്റെ വിഹിതങ്ങൾ ഉടനെ തന്നെ അടയ്ക്കുന്നതായിരിക്കും എന്ന് സെക്രട്ടറി അറിയിച്ചു.ക്ഷേമനിധിയുടെ പൂർണ്ണരൂപം ചർച്ചചെയ്ത് ജനുവരിയിൽ ആരംഭിക്കാം എന്നും നിശ്ചയിച്ചു. ശാഖയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു മെമ്പർക്ക് 5000 രൂപയുടെ ധനസഹായം ചെയ്യാമെന്ന് യോഗത്തിൽ തീരുമാനമെടുത്തു. വിദ്യാഭ്യാസ അവാർഡുകൾ കിട്ടിയ കുട്ടികളെ അനുമോദിക്കാനും 80 വയസ്സ് തികഞ്ഞ വരെ ആദരിക്കാനും തീരുമാനിച്ചു. എല്ലാ മെമ്പർമാരുടെയും അഭിപ്രായങ്ങൾ കേൾക്കുകയും ചർച്ചചെയ്യുകയും ചെയ്തു. വാർഷികം ജനുവരി മാസത്തിലേക്ക് നീട്ടാൻ ഉണ്ടായ സാഹചര്യവും ചർച്ച ചെയ്തു. ശ്രീ എം പി രാമചന്ദ്രൻ സുഭാഷിതം പരിപാടിയിൽ സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി അർത്ഥം വിവരിച്ചു. അടുത്ത മീറ്റിങ്ങിൽ രാമഭദ്രൻ സനാതന ധർമ്മത്തിലെ പൂജാവിധികളെ കുറിച്ച് വിശദമായി പറയാമെന്ന് പറഞ്ഞു. വൈസ് പ്രസിഡൻറ് ശ്രീ ടി പി ഉണ്ണികൃഷ്ണൻ നന്ദി പ്രകടനം നടത്തി. യോഗം ആറുമണിക്ക് സ മംഗളം പര്യാവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *