ശാഖയുടെ ഡിസംബർ മാസം യോഗം 17-12-23ന് ശ്രീ പി പി നന്ദകുമാറിന്റെ ഭവനം, സാഫല്യത്തിൽ വച്ച് നടത്തി.
ശ്രീമതി സരസ്വതി പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവർക്കും സ്വാഗതമരുളി. തുടർന്ന് വനിത മെമ്പർമാർ ചേർന്ന് നാരായണീയ പാരായണം നടത്തി. പുരാണ പാരായണത്തിന് ശേഷം കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞുപോയ എല്ലാവരുടെയും ആത്മ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ശ്രീ എപി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷപ്രസംഗത്തിൽ ശാഖയുടെ നടത്തിപ്പിൽ സഹകരിക്കുന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി. 29 /30 തീയതികളിൽ നടക്കുന്ന ജ്യോതിർഗമയ പരിപാടിയിൽ പാലക്കാടിന്റെ പങ്കാളിത്തം വിശദീകരിച്ചു. എല്ലാവരും ഉത്സാഹത്തോടെ സംരംഭം വിജയകരമായി തീർക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സെക്രട്ടറി പരിപാടിയെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകി. പാലക്കാട് നിന്നും ശ്രീ A.രാമചന്ദ്രൻ, ഡോക്ടർ സതീ രാമചന്ദ്രൻ, അഡ്വക്കേറ്റ് S M ഉണ്ണികൃഷ്ണൻ കൂടാതെ ശ്രീ മുരളീധരൻ, മീരാമുകുന്ദൻ എന്നിവർ കുട്ടികൾക്ക് ക്ലാസുകൾ എടുക്കുന്നതായും, പാലക്കാട് നിന്ന് പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടെന്ന് വിവരിക്കുകയും ചെയ്തു. ഇതുപോലെയുള്ള പരിപാടികൾ കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു .
പാലക്കാട് ശാഖ മുഴുവൻ വരിസംഖ്യയും പിരിച്ചെടുക്കുകയും കേന്ദ്ര വിഹിതം അടച്ചതായും സെക്രട്ടറി അറിയിച്ചു. 23 /24 അടക്കം കുടിശ്ശികൾ ഒന്നും ഇല്ലാതെ അടച്ചു തീർത്തതായും അറിയിച്ചു. തുളസീദളത്തിൽ പരസ്യ നിരക്കുകൾ വർദ്ധിപ്പിച്ചതായും മാസികയുടെ വില വർദ്ധനവ് കാര്യം തൽക്കാലം തീരുമാനമായിട്ടില്ലെന്നും സെക്രട്ടറി ഏവരെയും അറിയിച്ചു. പാലക്കാട് ശാഖ 24- 25 കലണ്ടർ അടിച്ചിറക്കുവാനും തീരുമാനിച്ചു. ശ്രീ പി പി നന്ദകുമാറിനെ ശാഖയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്തു. കലണ്ടർ അടിച്ചിറക്കുന്നതിന് വേണ്ട സഹായങ്ങൾ ഏറ്റെടുത്തു നടത്താമെന്ന് ശ്രീ രവി പിഷാരടി സമ്മതിച്ചു.
ക്ഷേമനിധി നടത്തി.
ശ്രീ രാമഭദ്രൻ സുഭാഷിതം പരിപാടിയിൽ സനാതന ധർമ്മത്തെക്കുറിച്ച് ഒരു വിവരണം നൽകി. ശ്രീ T P ഉണ്ണികൃഷ്ണൻ സംസ്കൃത യോഗം ചൊല്ലി അർത്ഥം വിവരിച്ചു. ഈ പരിപാടി എല്ലാവരും ആസ്വദിച്ചു. ശ്രീ T P ഉണ്ണികൃഷ്ണന്റെ നന്ദി പ്രകടനതിന് ശേഷം അടുത്തമാസ യോഗം ശ്രീ പി വിജയൻറെ ഭവനമായ ആശിർവാദിൽ വച്ച് നടത്താമെന്ന് തീരുമാനിച്ചു. 3 30ന് ആരംഭിച്ച യോഗം 5 മണിക്ക് സമഗളം പര്യവസാനിച്ചു.