ശാഖയുടെ ആഗസ്റ്റ് മാസയോഗം 21-8-22ന് ശ്രീ കെ ഗോപിയുടെ വസതി പ്രശാന്തിയിൽ വെച്ച് കൂടി.
കുമാരി ഗാഥയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്തു.
ഗോപിയുടെ പുരാണ പാരായണത്തിന് ശേഷം നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.
പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ എല്ലാവർക്കും ഓണം ആശംസിച്ചു. സെപ്റ്റംബർ മാസത്തിൽ നടത്താനിരിക്കുന്ന വാർഷികം ഭംഗിയായി നടത്തുവാൻ ഏവരുടെയും സഹകരണം അഭ്യർത്ഥിച്ചു.
ശാഖയുടെ പ്രവർത്തനങ്ങളെ വിവരിച്ചു വരാനിരിക്കുന്ന വാർഷികത്തെക്കുറിച്ചും സെക്രട്ടറി ശ്രീ വി പി മുകുന്ദൻ വിശദമായി സംസാരിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തെ വിദ്യാഭ്യാസ അവാർഡുകളും മൊമെന്റോകളും അന്ന് നൽകുവാൻ തീരുമാനിച്ചു. കേന്ദ്ര വിദ്യാഭ്യാസ അവാർഡുകൾ / സ്‌കോളർഷിപ്പുകൾ എന്നിവയുടെ അപേക്ഷകൾ യഥാസമയം അയച്ചുതരുവാൻ സെക്രട്ടറി അഭ്യർത്ഥിച്ചു. കഴകപ്രവർത്തി ചെയ്യുന്ന അംഗങ്ങളുടെ ഇൻഷുറൻസ് പോളിസികൾ കമ്പനി നേരിട്ട് അയച്ചു കൊടുക്കുന്നതായിരിക്കും എന്ന് സെക്രട്ടറി അറിയിച്ചു. സമാജത്തിന്റെ വരിസംഖ്യകൾ കഴിയുന്നതും വേഗം അടച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
മീരാഭായി ചാനുവിൻ്റെ കോച്ചായി ഭാരതത്തിന് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിക്കൊടുക്കുന്നതിന് എപി ദത്തൻ വളരെ സഹായിച്ചിട്ടുണ്ട് എന്നും ഇനിയും കൂടുതൽ ഉയരങ്ങളിൽ അദ്ദേഹം എത്തട്ടെ എന്നും പ്രാർത്ഥിച്ചു.
ആചാര്യ രത്നം എന്ന ബഹുമതിക്ക് പാത്രി ഭൂതനായ ശ്രീ കെ പി ഗോപാല പിഷാരടി(അനിയമ്മാമൻ)യെ യോഗത്തിൽ അനുമോദിച്ചു. ശ്രീ കെ ആർ രാമഭദ്രന്റെ അഷ്ടപദി ആലാപനം സദസ്സിലുള്ളവർ ആസ്വദിച്ചു. സർവ്വശ്രീ A. രാമചന്ദ്രൻ, S M ഉണ്ണികൃഷ്ണൻ, കെ ആർ രാമഭദ്രൻ എന്നിവർ ഗാനാലാപനം നടത്തി. ശ്രീ രാധാകൃഷ്ണൻ കെ പി കഥകളി ആസ്വാദനത്തിന്റെ അടിസ്ഥാന മുദ്രകളെ കുറിച്ചും അവ എങ്ങനെ അവതരിപ്പിക്കുന്നുവെന്നും സദസ്സിൽ വിവരിച്ചു. സുഭാഷിതം പരിപാടിയിൽ ശ്രീ എം പി രാമചന്ദ്രൻ സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി അർത്ഥം വിവരിച്ചു.
ക്ഷേമനിധി നടത്തി.
സെപ്റ്റംബർ മാസത്തിൽ വാർഷികം ആയതിനാൽ ഒക്ടോബർ മാസത്തെ യോഗം ശ്രീ സതീഷ് കുമാർ എ പി യുടെ ഭവനമായ ശ്രീ കൗസ്തുഭതിൽ വെച്ച് നടത്താമെന്ന് തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. 3 .30PMന് ആരംഭിച്ച യോഗം 5 .45 ന് സമംഗളം പര്യവസാനിച്ചു.