പട്ടാമ്പി ശാഖ വാർഷികം

പട്ടാമ്പി ശാഖയുടെ 2020-21 വാർഷികം, ആതിരോത്സവം, അവാർഡ് ദാനം എന്നിവ സംയുക്തമായി 2-1-2022 നു രാവിലെ 9.30 മുതൽ ശാഖാമന്ദിരത്തിൽ വെച്ച് ആഘോഷിച്ചു.

രാവിലെ 9.30നു മഹിളാ വിംഗ് മെമ്പർ ശ്രീമതി എൻ പി രാഗിണി പതാക ഉയർത്തി. ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ വി എം ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കുമാരി നിരഞ്ജനയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.

കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, മഹിളാ വിംഗ് കൺവീനർ ശ്രീമതി വിജയലക്ഷ്മി മുരളീധരൻ, ഡോ. എ പി ഭരതൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

സെക്രട്ടറി ശ്രീ എം പി സുരേന്ദ്രൻ ഏവർക്കും വിശദമായി സ്വാഗതമോതി. തുടർന്ന് ഭുജംഗപ്രയാഗം ചൊല്ലി, സത്യപ്രസ്താവന എല്ലാവരും ഏറ്റുചൊല്ലി. കഴിഞ്ഞ വാർഷികത്തിന് ശേഷം ഇത് വരെ നിര്യാതരായവർക്ക് അനുശോചനം രേഖപ്പെടുത്തി.

അദ്ധ്യക്ഷൻ ശാഖാപ്രവർത്തനം ഊർജ്ജിതമാക്കാൻ ഏവരുടെയും സഹകരണം അഭ്യർത്ഥിച്ചു.

തുടർന്ന് വാർഷിക റിപ്പോർട്ട് സെക്രട്ടറിയും വരവ് ചിലവ് കണക്ക് ശ്രീ എ പി രാമകൃഷ്ണനും അവതരിപ്പിച്ചു. ശാഖ മന്ദിരത്തെക്കുറിച്ച് ശ്രീ എ പി രാമകൃഷ്ണൻ പറയുകയും സഹകരിച്ചവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. റിപ്പോർട്ടും കണക്കും യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു.

വാർഷികത്തിന്റെ ഉദ്‌ഘാടനം കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി നിർവ്വഹിച്ചു.പട്ടാമ്പി ശാഖാ പ്രവർത്തനങ്ങൾ വളരെ നല്ല നിലയിലാണെന്നതിൽ സന്തോഷമുണ്ടെന്നും പറയുകയുണ്ടായി. PET 2000, സെൻസസ്, കഴകക്കാർക്കുള്ള ഇൻഷുറൻസ്, തുളസീദളം, ഗസ്റ്റ് ഹൌസിനു ശാഖയിൽ നിന്നുമുണ്ടായ സഹകരണം എന്നിവയെക്കുറിച്ചെല്ലാം പറഞ്ഞു. ശ്രീ വി പി ഉണ്ണികൃഷ്ണൻ, നിർമ്മല ഉണ്ണികൃഷ്ണൻ എന്നിവരുടെ PEWS ആജീവനാന്ത അംഗത്വഫീസ് ഏറ്റുവാങ്ങി

ശാഖ നൽകുന്ന വിദ്യാഭ്യാസ അവാർഡുകൾ കേന്ദ്ര പ്രസിഡണ്ട്, രക്ഷാധികാരി, ശാഖാ വൈസ് പ്രസിഡണ്ട്, ഡോ. എ പി ഭരതൻ എന്നിവർ ചേർന്ന് നൽകി
ദർശന പട്ടാമ്പി +2 അവാർഡ് ഐശ്വര്യ രമേശ്, തിരുവേഗപ്പുറ, നിഖിൽ മുരളീധരൻ മാന്നനൂർ, നിവേദിത ശുകപുരം എന്നിവർക്കും എം പി മാധവിക്കുട്ടി പിഷാരസ്യാർ മെമ്മോറിയൽ പത്താംതരം അവാർഡ് ശ്രീനിധി കൊടുമുണ്ട, കൃഷ്ണൻ ഉള്ളന്നൂർ, വൈശാഖ് മാന്നനൂർ, അരവിന്ദ് തൃപ്പറ്റ എന്നിവർ സ്വീകരിച്ചു.

മഹിളാ വിംഗിന്റെ ഈ വർഷത്തെ ചികിത്സാ സഹായം ശ്രീമതി തങ്കമണി പിഷാരസ്യാർ മേഴത്തൂരിന് ശ്രീമതി എൻ പി വിജയലക്ഷ്മിയും, അമ്പാടി പിഷാരം ചികിത്സാ നിധി ശ്രീമതി തങ്കമണി പിഷാരസ്യാർക്ക് ശ്രീ വി പി ഉണ്ണികൃഷ്ണനും നൽകി.

ഈയിടെ ദേശീയ ആയുർവേദ ദിനത്തിൽ അഷ്ടംഗം ആയുർവേദ കോളേജിൽ വെച്ച് ആദരവ് ഏറ്റുവാങ്ങിയ ഭിഷഗ്വരനും ഗ്രന്ഥകാരനുമായ ഡോ. എ പി ഭരതനെ യോഗത്തിൽ വെച്ച് ഉത്തരമേഖല കോ ഓർഡിനേറ്റർ ശ്രീ മുരളി മാന്നനൂർ ആദരിച്ചു.

തുടർന്ന് സംസാരിച്ച ശ്രീ മുരളി മാന്നനൂർ സെൻസസ് പ്രവർത്തനങ്ങളിൽ തന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ആദരവ് ഏറ്റുവാങ്ങി സംസാരിച്ച ഡോ. എ പി ഭരതൻ ഇത്തരം കുടുംബ സംഗമങ്ങളുടെ പ്രസക്തി ചൂണ്ടിക്കാണിക്കുകയും മറ്റു തിരക്കുകൾ മാറ്റിവെച്ച് ഇതിൽ പങ്കെടുക്കാൻ ശ്രമിക്കണമെന്നും പറയുകയുണ്ടായി.

അവാർഡ് സ്വീകരിച്ച കുട്ടികൾ സമുചിതമായി നന്ദി പ്രകാശിപ്പിച്ചു.

ശ്രീ എം പി ചന്ദ്രശേഖരൻ, ശ്രീമതി ഗിരിജ, പൊന്നാനി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ശ്രീമതി ഗിരിജ ഒരു ഗാനം ആലപിച്ചു.

തുടർന്ന് ചില മാറ്റങ്ങളോടെ ഇതേ ശാഖാ ഭാരവാഹികളെ അടുത്ത രണ്ടു വർഷത്തേക്ക് കൂടി തിരഞ്ഞെടുത്തു.

ശ്രീമതി എൻ പി വിജയലക്ഷ്മി മഹിളാവിംഗിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു നന്ദി പ്രകാശിപ്പിച്ചതോടൊപ്പം പ്രസിഡണ്ടിന്റെ അഭ്യർത്ഥന മാനിച്ച് 2022 ജനുവരി മുതൽ ഗഡുക്കളായി PET 2000 പദ്ധതിയിലേക്ക് 24000 നൽകാമെന്ന് അറിയിക്കുകയും ചെയ്തു.

തുടർന്ന് ദേശീയഗാനാലാപനത്തോടെ 12.30 നു യോഗം പര്യവസാനിച്ചു.

Please click on the link below to view photos of the function.

https://samajamphotogallery.blogspot.com/2022/01/2021.html

2+

Leave a Reply

Your email address will not be published. Required fields are marked *