വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു
പിഷാരോടി സമാജം പട്ടാമ്പി ശാഖ നല്കി വരാറുള്ള എം.പി മാധവിക്കുട്ടി പിഷാരസ്യാർ മെമ്മോറിയൽ പത്താംതരം അവാർഡിനും, ദർശന പട്ടാമ്പി പ്ലസ് ടു അവാർഡിനും ശാഖാ പരിധിയിലെ സ്വസമുദായത്തിലെ കുട്ടികളിൽ നിന്നും അപേക്ഷകൾ സ്വീകരിയ്ക്കുന്നു. ഈ വർഷം പാസ്സായവർ മാർക്ക് ലിസ്റ്റിന്‍റെ കോപ്പി, മറ്റു പാഠ്യേതര വിഷയങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ വെള്ളക്കടലാസിലെഴുതിയ അപേക്ഷയോടൊപ്പം ജൂലൈ 31 ന് മുൻപ് കിട്ടത്തക്കവണ്ണം സെക്രട്ടറിയ്ക്ക് എത്തിയ്ക്കേണ്ടതാണ്.
സെക്രട്ടറി
പട്ടാമ്പി ശാഖ
സപ്തതി ആഘോഷം
കവളപ്പാറ നാരായണ നിവാസിൽ, ഋഷിനാരദമംഗലത്ത് പിഷാരത്ത് ശ്രീമതി ക്ഷമാദേവിയുടെ (പരേതനായ പിഷാരടീസ് സ്ഥാപന ഉടമയായിരുന്ന ഉണ്ണി മാന്നനൂരിന്‍റെ പത്നി)സപ്തതി ആഘോഷം കുടുംബാംഗങ്ങളുടേയും ബന്ധുമിത്രാദികളുടേയും നാട്ടുകാരുടേയും ചുരുങ്ങിയ സദസ്സിൽ കൂനത്തറ പിഷാരടീസ് ഹെറിറ്റേജിൽ വെച്ച് ജൂൺ 21 ന് ബുധനാഴ്ച കാലത്ത് 10 മണി മുതൽ ആഘോഷിച്ചു. തദവസരത്തിൽ പിഷാരോടി സമാജം പട്ടാമ്പി ശാഖ അനുമോദനയോഗം നടത്തി ഉപഹാരം നല്കി.സർവ്വശ്രീ ആർ പി രഘുനന്ദനൻ, എം പി സുരേന്ദ്രൻ, മുരളി മാന്നനൂർ, എം. പി വേണുഗോപാലൻ, ടി പി ഗോപാലകൃഷ്ണൻ, എം. പി സോമൻ, ജീവൻ മാഷ്, വിനോദ് ചെമ്പോട്ടി, ശ്രീമതിമാർ എം. പി ദുർഗ്ഗ, സൌമ്യ സതീഷ്, തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീമതി ക്ഷമാദേവി മറുപടി പറഞ്ഞു. കലാപരിപാടികളും ഉണ്ടായി. ശ്രീ സതീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു. വിഭവസമൃദ്ധമായ ഭക്ഷണശേഷം പിരിഞ്ഞു.
അശീതി ആഘോഷം
മഹാദേവമംഗലത്ത് പിഷാരത്ത് ഇന്ദിര പിഷാരസ്യാരുടെ (പരേതനായ കൊടുമുടി ചെറുകാട് പിഷാരത്ത് ഗോപാലപിഷാരടിയുടെ ഭാര്യ) അശീതി മകളുടെ ഗൃഹമായ കൃഷ്ണരാഗം വാടാനാംകുറുശ്ശിയിൽ വെച്ച് ജൂൺ 23 വെള്ളിയാഴ്ച്ച കുടുംബാംഗങ്ങളുടേയും ബന്ധുമിത്രാദികളുടേയും നാട്ടുകാരുടേയും ചുരുങ്ങിയ സദസ്സിൽ കാലത്ത് 10 മണി മുതൽ ആഘോഷിച്ചു. തദവസരത്തിൽ പിഷാരോടി സമാജം പട്ടാമ്പി ശാഖ അനുമോദനയോഗം നടത്തി ഉപഹാരം നല്കി. സർവ്വശ്രീ എ പി രാമകൃഷ്ണൻ, എം. പി സുരേന്ദ്രൻ, രാജൻ, ടി ജി രവീന്ദ്രൻ, രാംകുമാർ(കുട്ടൻ), ശ്രീമതിമാർ സതീദേവി, രാഗിണി, ശ്രീശൈല, ചിത്ര തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കലാപരിപാടികളും ഉണ്ടായി. ഇന്ദിര പിഷാരസ്യാർ മറുപടി പറഞ്ഞു. രമ്യ നന്ദി പ്രകാശിപ്പിച്ചു. പിറന്നാൾ സദ്യയ്ക്ക് ശേഷം പിരിഞ്ഞു.