പട്ടാമ്പി ശാഖയുടെ പ്രതിമാസ യോഗവും ആചാര്യരത്നം ശ്രീ കെ പി ഗോപാല പിഷാരോടി, ബി.എസ് സി റാങ്ക് ജേതാവ് കുമാരി ആതിര, സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ(ഒന്നാം റാങ്ക്) വിജയിച്ച കുമാരി നിരഞ്ജന എന്നിവരെ ആദരിക്കലും സംയുക്തമായി 19-06-2022 ഞായറാഴ്ച കാലത്ത് 10 മണിക്ക് വി എം ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശാഖാമന്ദിരത്തിൽ വെച്ച് നടന്നു.
പ്രാർത്ഥന, സ്വാഗതം, പുരാണ പാരായണം, അനുശോചനം, അനുമോദനം അദ്ധ്യക്ഷ പ്രസംഗം എന്നിവക്ക് ശേഷം സംപുഷ്ടമായ സദസ്സിൽ സമാദരണം നടന്നു.
ശ്രീ ഗോപാല പിഷാരോടിയെ(അനിയമ്മാവൻ) ശ്രീ എ പി രാമകൃഷ്ണൻ പരിചയപ്പെടുത്തി. ആചാര്യ രത്നം ബഹുമതി കിട്ടിയ ശേഷം അനിയമ്മാവനെ പ്രഥമമായി പത്നീസമേതം ആദരിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം രേഖപ്പെടുത്തി. മറ്റുള്ളവരെ സെക്രട്ടറി ശ്രീ എം പി സുരേന്ദ്രൻ സദസ്സിനു പരിചയപ്പെടുത്തി. ശ്രീ കെ പി ഗോപാല പിഷാരോടി, പുലാമന്തോൾ അനിയമ്മാവന് പൊന്നാട, ഫലകം എന്നിവ നൽകി ആദരിച്ചു. കുമാരി ആതിരയെ എം പി ചന്ദ്രശേഖരൻ മാസ്റ്ററും കുമാരി നിരഞ്ജനയെ എൻജിനീയർ ശ്രീമതി എൻ പി ബിന്ദുവും ഫലകവും ഉപഹാരവും നൽകി ആദരിച്ചു. സർവ്വശ്രീ വി എം ഉണ്ണികൃഷ്ണൻ, വി പി ഉണ്ണികൃഷ്ണൻ, മുരളി മാന്നന്നൂർ ശ്രീമതിമാർ എ പി ശാരദ പിഷാരസ്യാർ, കെ പി പ്രഭാവതി തുടങ്ങിയവർ സംസാരിച്ചു.
മറുപടി പ്രസംഗത്തിൽ ശ്രീ കെ പി ഗോപാല പിഷാരോടി ദ്വാരകയിലെത്തിയ കുചേലന്റെ അനുഭവമാണെന്ന് പറഞ്ഞത് സദസ്സ് കയ്യടികളോടെ സ്വീകരിച്ചു.
എൺപത്തിനാലാം പിറന്നാൾ ചുരുങ്ങിയ തോതിൽ നടത്തുകയും ശാഖക്ക് സംഭാവന തരികയും ചെയ്ത രക്ഷാധികാരി ശ്രീ എം പി മുരളീധരന് സൗഖ്യത്തിനായി പ്രാർത്ഥിച്ചു.
റിപ്പോർട്ട്, കണക്ക് എന്നിവ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
പിഷാരോടി സെൻസസ്, കഴകക്കാരുടെ ഇൻഷുറൻസ്, പത്താം തരം, പ്ലസ് ടു റിസൾട്ടുകളുടെ വിവരം, ശാഖയുടെ അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കൽ, പെൻഷൻ ഫണ്ടിലേക്ക് ശാഖ നല്കാമെന്നേറ്റ തുകയുടെ ബാക്കി നൽകൽ, ക്ഷേമനിധി, സ്ഥലം വാങ്ങിയ വകയിൽ ബാക്കിയുള്ള ബാദ്ധ്യത തുടങ്ങിയവ ചർച്ച ചെയ്തു.
യൂത്ത് വിംഗ്, മഹിളാ വിംഗ് എന്നിവക്ക് ചുമതലകൾ നൽകുവാൻ ആലോചിച്ചു. സ്കാഡ് വർക്ക് നടത്താൻ തീരുമാനിച്ചു.
ശ്രീ ആർ സദാനന്ദന്റെ നന്ദിക്കു ശേഷം ദേശീയഗാനാലാപനത്തോടെ യോഗം 12.30 നു പര്യവസാനിക്കുകയും ശ്രീ ദിനേശൻ മാന്നനൂർ തയ്യാറാക്കിയ ഉച്ചഭക്ഷണത്തിന് ശേഷം ഏവരും യാത്രയായി.