പട്ടാമ്പി ശാഖയുടെ ഏപ്രിൽ മാസ യോഗവും അന്തരിച്ച കൊടിക്കുന്നത്ത് പിഷാരത്ത് അച്ചുതപിഷാരോടിയുടെ 112മത് ജന്മദിനവും 2025 ഏപ്രിൽ 6നു കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് സമുചിതമായി ആഘോഷിച്ചു.
ശ്രീ ദിലീപിൻ്റെ പ്രാർത്ഥനക്കുശേഷം ശ്രീ കെ. പി. പ്രഭാകരൻ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്‌തു. അന്നേ ദിവസം വരെ നമ്മേ വിട്ടുപിരിഞ്ഞ സമുദായാംഗങ്ങൾക്കും വിശിഷ്‌ട വ്യക്തികൾക്കും അനുശോചനം രേഖപ്പെടുത്തി.
ശ്രീ ടി.പി. വാസുദേവ പിഷാരോടി യോഗം ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. പി.ബാലകൃഷ്ൻ തൻ്റെ ആമുഖ പ്രഭാഷണത്തിൽ മൺമറഞ്ഞ കെ. പി. രാമപിഷാരോടി, കെ.പി നാരായണപിഷാരോടി, കെ പി അച്യുത പിഷാരോടി എന്നിവരെ അനുസ്‌മരിച്ച് സംസാരിച്ചു. ശ്രീ കരിങ്ങനാട് ഉണ്ണികൃഷ്ണൻ മാസ്‌റ്റർ, ശ്രീ.ജി.പി. നാരായണൻകുട്ടി, ശ്രീമതി എ. പി. സരസ്വതി, ഡോ. ജയരാമൻ, ശ്രീ സി. പി. അച്ചുതൻ, ശ്രീമതി വിജയം മുരളി, ശ്രീമതി രാധിക എന്നിവർ പൂർവ്വികരെ അനുസ്‌മരിച്ച് സംസാരിച്ചു.
ശ്രീമതി കെ. പി.വത്സലയുടെ നന്ദിപ്രമേയത്തിനു ശേഷം യോഗം ഒരു മണിക്ക് അവസാനിച്ചു.