പട്ടാമ്പി ശാഖയുടെ 26മത് വാർഷികം 5 – 2- 2023 ഞായറാഴ്ച 9AM മുതൽ ശാഖാ മന്ദിരത്തിൽ വെച്ച് ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ V M ഉണ്ണികൃഷ്ണൻറെ അദ്ധ്യക്ഷതയിൽ നടന്നു.
മഹിളാവിംഗ് കൺവീനർ ശ്രീമതി NP വിജയലക്ഷമി പതാക ഉയർത്തി. റജിസ്ട്രേഷന് ശേഷം ദീപം തെളിയിച്ച് കുമാരി വൈഷ്ണവിയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
തുടർന്ന് പുരാണ പാരായണ ശേഷം സെക്രട്ടറി സ്വാഗത ഭാഷണം നടത്തി. തുളസീദളം മാനേജർ ശ്രീ R P രഘുനന്ദൻ യോഗം ഉത്ഘാടനം നിർവ്വഹിച്ചു. ശാഖാ രക്ഷാധികാരി TP അച്ചുതപ്പിഷാരടി(മണി) തൃപ്പറ്റയെ പൊന്നാട ഉപഹാരം എന്നിവ നൽകി ആദരിച്ചു. എല്ലാവരും ചേർന്ന് സത്യപ്രതിജ്ഞ ചൊല്ലി.
റാങ്ക് ജേതാക്കളായ ആരതി, ആതിര,ആശ്വനി എന്നിവരെയും ഡോക്ടറേറ്റ് നേടിയ ഡോ. വിഷ്ണു രാജഗോപാൽ, വീശിഷ്ട സേവാ മെഡൽ നേടിയ കമ്മഡോർ എൻ പി പ്രദീപ് എന്നിവരെയും യോഗം അനുമോദിച്ചു.
തുടർന്ന് അനുശോചനം രേഖപ്പെടുത്തി. ശാഖയിലെ സർഗ്ഗോത്സവ പ്രതിഭകളെ അനുമോദിച്ചു.
റിപ്പോർട്ട്, കണക്ക്, ബഡ്ജറ്റ് എന്നിവ പാസ്സാക്കി.
അടുത്തതായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. KP ഗിരിജ, സനൽകുമാർ, KP ഇന്ദിരാ ദേവി തുടങ്ങിയവർ ഗാനങ്ങളാലപിച്ചു. വൈഷ്ണവി കവിത ചൊല്ലി.
ലൈഫ് മെമ്പർഷിപ്പ് കേന്ദ്രത്തിന് കൊടുക്കൽ, അമ്പാടി പിഷാരം ചികിത്സ നിധി വിതരണം, VP വിജയ പിഷാരസ്യാർ നൽകിയ പമ്പ് സെറ്റ് സമർപ്പണം, പുതിയ ക്ഷേമ നിധി തുടങ്ങൽ, വർക്കിംഗ് പ്രസിഡണ്ട്, പുതിയ ട്രഷറർ, ജോ. സെക്രട്ടറി, ഓഡിറ്റർ എന്നിവരെ നിയമിക്കൽ എന്നിവയും നടന്നു.
ശ്രീമാന്മാർ K P പ്രഭാകരൻ, M P ചന്ദ്രശേഖരൻ, M P ഹരിദാസൻ, V P ഉണ്ണികൃഷ്ണൻ, A P രാമകൃഷ്ണൻ, M P മുരളീധരൻ, R സദാനന്ദൻ, T P അച്ചുതപിഷാരോടി, ഉത്തര മേഖല കോഡിനേറ്റർ മുരളി മാന്നനൂർ, ശ്രീമതിമാർ NP രാഗിണി, ശ്രീലക്ഷ്മി, ആരതി തുടങ്ങിയവർ പ്രസംഗിച്ചു.
ചർച്ചയിൽ ശാഖയുടെ സാമ്പത്തിക സ്ഥിതി, പ്രവർത്തനം, മഹിളാ വിംഗിന്റെ FD, ശാഖാ സ്ഥലം നവീകരിക്കൽ, ക്രിയ നടത്തിപ്പ്, മന്ദിര നവീകരണം, കലകൾ പഠിപ്പിക്കൽ, വരിസംഖ്യ- പലതരഫണ്ട് പിരിവ് എന്നിവയെപ്പറ്റി പറഞ്ഞു.
മഹിളാ വിംഗ് കൺവീനർ നന്ദി പറഞ്ഞു. ദേശീയ ഗാനാലാപനത്തിന് ശേഷം രാജനും വേണുവും കൂടി ഒരുക്കിയ ഗംഭീരമായ ഉച്ചഭക്ഷണ ശേഷം യോഗം പര്യവസാനിച്ചു.
വാർഷികത്തിന്റെ ഫോട്ടോകൾ കാണുവാൻ ഗാലറി ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://samajamphotogallery.blogspot.com/2023/02/26.html