പാലക്കാട് ശാഖ 2021 ജൂലായ് മാസ യോഗം

പാലക്കാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം ഗൂഗിൾ മീറ്റ് വഴി 18-07-2021 ന് കാലത്ത് 11 മണിക്ക് ആരംഭിച്ചു. കുമാരി ഗാഥയുടെ പ്രാർത്ഥനക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി സ്വാഗതമർപ്പിച്ചു. തുടർന്ന് ശേഷം നമ്മെ വിട്ടുപിരിഞ്ഞ സമുദായാംഗങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കുവാനായി പ്രാർത്ഥിച്ചു.

ശാഖ പ്രസിഡൻ്റ് ശ്രീ A. P.ഉണ്ണികൃഷ്ണൻ എല്ലാവരെയും അഭിസംബോധന ചെയ്തു. പാലക്കാട് ശാഖയുടെ ഡയറക്ടറി കഴിയുന്നതും വേഗം പ്രകാശനം ചെയ്യുവാൻ നടപടികൾ എടുക്കണമെന്ന് അഭ്യർത്ഥിച്ചു.

തുടർന്നു സെക്രട്ടറി, ശാഖാ പരിധിയിലെ കഴകം ഉപജീവന മാർഗം ആക്കിയ ആറു കുടുംബങ്ങൾക്ക് 2000/-രൂപ വീതം എത്തിച്ച വിവരം അറിയിച്ചു.

ഇൻഷുറൻസ് പദ്ധതിക്കുള്ള വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞ വിവരവും യോഗത്തെ അറിയിച്ചു.

വൃക്ക രോഗത്താൽ ഡയാലിസിസ്, കോവിഡ് രോഗത്താൽ Pneumonia എന്നിവ ബാധിച്ച ഒരംഗത്തിനു ധന സഹായം എത്തിക്കാൻ മെമ്പർമാരുടെ സഹകരണം തേടിയത് എല്ലാവരും അംഗീകരിച്ചു. കഴിയുന്ന ധന സഹായം ചെയ്യാമെന്നും തീരുമാനിച്ചു. ആദ്യ ഗഡുവായി കുറച്ചു തുക അദ്ദേഹത്തിന് നൽകിയതായും ഇനി സമാഹരിക്കുന്ന തുക കിട്ടുന്നതനുസരിച്ച് അദ്ദേഹത്തിന് കൊടുക്കാമെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചത് യോഗം അംഗീകരിച്ചു.

ഓണം പ്രോഗ്രാമിൽ എല്ലാവരും പങ്ക് ചേരണമെന്ന് അഭ്യർത്ഥിക്കുകയും അതിനു എല്ലാവരും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

പാലക്കാട് ശാഖ ഡയറക്ടറി അടുത്ത രണ്ടു മൂന്നു മാസത്തിനകം പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.

ശാഖ യുടെ 21-22 ലെ Subscription ബാങ്കിലേക്ക് അയക്കുവാൻ തുടങ്ങിയതിൽ ഖജാൻജി സന്തോഷം അറിയിച്ചു. Receipt WhatsApp വഴി അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ടെന്ന് ഖജാൻജി അറിയിച്ചു.

ക്ഷേമ നിധി നടത്തി .

അടുത്ത മാസ യോഗം ഓഗസ്റ്റ് 29 ന് നടത്താമെന്ന് അറിയിച്ചു.

സെക്രട്ടറി വി പി മുകുന്ദൻ്റെ നന്ദി പ്രകടനത്തോടെ യോഗം 12.45 ന് അവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *