ഗുരുപവനപുരിയിൽ കൈകൊട്ടിക്കളിയുമായി മുംബൈ ശാഖ

പിഷാരോടി സമാജം മുംബൈ ശാഖാ വനിതാ വിഭാഗം ഉണ്ണിക്കണ്ണന്റെ മുമ്പിൽ ചുവടു വെക്കാനായി ഗുരുപവനപുരിയിൽ കൈകൊട്ടിക്കളിയുമായി എത്തുന്നു.

2024 നവംബർ 6 ബുധനാഴ്ച രാവിലെ 11 മുതൽ 12 വരെ തെക്കേ നടയിലുള്ള ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലാണ് ഈ നൃത്താർച്ചന.

ശ്രീമതി രാജേശ്വരി മുരളീധരന്റെ നേതൃത്വത്തിൽ ശ്രീമതിമാർ മിനി ശശിധരൻ, സുമ ഗോപിനാഥ്, ഷൈനി രാധാകൃഷ്ണൻ, സിന്ധു രമേഷ്, വിജയലക്ഷ്മി രവി, ശുഭ ശശികുമാർ, രഞ്ജു നന്ദകുമാർ, രാജേശ്വരി പ്രമോദ്, കുമാരി സഞ്ജന ഗോപിനാഥ് തുടങ്ങിയവരാണ് കൈകൊട്ടിക്കളി അവതരിപ്പിക്കുന്നത്.

അന്നേ ദിവസം ഗുരുവായൂരിലെത്താൻ കഴിയുന്നത്ര അംഗങ്ങൾ എത്തി ഇവർക്ക് പ്രോത്സാഹനം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇവർക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ നേരുന്നു.

9+

2 thoughts on “ഗുരുപവനപുരിയിൽ കൈകൊട്ടിക്കളിയുമായി മുംബൈ ശാഖ

Leave a Reply

Your email address will not be published. Required fields are marked *