മുംബൈ ശാഖ വാർഷികാഘോഷം 2024

മുംബൈ ശാഖയുടെ വാർഷികാഘോഷം ഗോരേഗാവ് ബംഗുർ നഗർ അയ്യപ്പ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് 2024 ഡിസംബർ 8 ഞായറാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെ വിവിധ കലാപരിപാടികളോടെ നടത്തി.

മുഖ്യാതിഥി കേന്ദ്ര വൈസ് പ്രസിഡണ്ട് ശ്രീ കെ പി മുരളി, ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി, ജോഗേശ്വരി-ഭയന്തർ ഏരിയയിലെ മുതിർന്ന അംഗങ്ങളായ ശ്രീ ടി പി ചന്ദ്രൻ, ശ്രീമതി ഭാരതി വാസുദേവൻ, ശ്രീമതി നിർമ്മല രാമചന്ദ്രൻ എന്നിവർ ചേർന്ന് ശ്രീമതി സന്ധ്യ രമേശിന്റെ വിഘ്നേശ്വര സ്തുതിയുടെ അകമ്പടിയോടെ ഭദ്രദീപം തെളിയിച്ചു.

ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി സമാജാംഗങ്ങളെയും കേന്ദ പ്രതിനിധികളെയും വിവിധ ശാഖാ പ്രതിനിധികളെയും സ്വാഗതം ചെയ്തുകൊണ്ട് ഇത്തരം കൂട്ടായ്മകൾ നില നിർത്തിക്കൊണ്ട് പോകേണ്ടതിന്റെ ചുമതല പുതിയ തലമുറക്കാണെന്നും അവർ സമാജത്തിന്റെ സജീവപ്രവർത്തനങ്ങളിലേക്ക് കൂടി മുന്നോട്ട് വരണമെന്നും പ്രത്യേകം അഭ്യർത്ഥിച്ചു.

തുടർന്ന് സ്റ്റേജിന്റെ നിയന്ത്രണം ശ്രീ സി പി പ്രദീപ് കുമാർ, ശ്രീ അഭിനവ് പിഷാരോടി, ശ്രീമതിമാർ വത്സല കൃഷ്ണകുമാർ, സന്ധ്യ രമേഷ് എന്നിവർ ഏറ്റെടുത്തു.

പാലക്കാട് ശാഖാഅംഗമായ ജയദീപ് പിഷാരോടിയുടെ പമ്പാ ഗണപതി എന്ന് തുടങ്ങുന്ന, വളരെ നല്ല രീതിയിൽ ആലപിച്ച വിഘ്നേശ്വര സ്തുതി ഗാനത്തോടെയാണ് കലാപരിപാടികൾക്ക് തുടക്കമായത്.

പിന്നീട് ഇടവേള വരെ താഴെപ്പറയുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.

  • ഭക്തിഗാനമാല – ശ്രീമതിമാർ സന്ധ്യ രമേഷ്, വത്സല കൃഷ്ണകുമാർ, ദിവ്യ അജയ്, അഞ്ജന വിനോദ്
  • കൈകൊട്ടിക്കളി – ശ്രീമതിമാർ രാജേശ്വരി മുരളീധരൻ, മിനി ശശിധരൻ, വിജയലക്ഷ്മി രവി, ശുഭ ശശികുമാർ, സിന്ധു രമേഷ്, സുമ ഗോപിനാഥ്, ഷൈനി രാധാകൃഷ്ണൻ, രാജേശ്വരി പ്രമോദ്, രഞ്ജു നന്ദകുമാർ, സഞ്ജന ഗോപിനാഥ്.
  • ഹിന്ദി ഗാനാലാപനം – റോഷ്‌നി ഷാരോടി
  • ഭരതനാട്യം – നിത്യ രാജീവ്
  • മലയാള ഗാനം – അരവിന്ദ് കുട്ടികൃഷ്ണൻ
  • പശ്ചാത്യ നൃത്യം – അനഘ മണിപ്രസാദ്‌, അക്ഷര പ്രകാശ്, അനുഷ ഉണ്ണികൃഷ്ണൻ
  • ഹിന്ദി ഗാനാലാപനം – നാരായണൻ ഷാരോടി
  • സിനിമാഗാന നൃത്തം – സന്ധ്യ രമേഷ്, വത്സല കൃഷ്ണകുമാർ, വിദ്യ വിവേക്, ദിവ്യ അജയ്, ഗീത വിനോദ്, സീമ ദിനേശ്, രമേഷ് ബാലകൃഷ്ണൻ
  • മലയാള കവിതാലാപനം – മായ ശ്രീഹരി
  • ഭരതനാട്യം – ആര്യ ശശികുമാർ
  • ഹിന്ദി ഗാനാലാപനം – അനുഭവ് ദിനേശ് പിഷാരോടി
  • ഗാനാലാപനം – വത്സല കൃഷ്ണകുമാർ
  • കഥാപ്രസംഗം – സന്ധ്യ രമേഷ്
  • യുഗ്മഗാനം – രാജശ്രീ കുട്ടികൃഷ്ണൻ & അരവിന്ദ് കുട്ടികൃഷ്ണൻ
  • യുഗ്മഗാനം -ജയ്ദീപ് & സന്ധ്യ രമേഷ്
  • സിനിമാഗാന നൃത്തം – ജയ ഭരതൻ
  • മലയാള ഗാനം – – രാജേശ്വരി പ്രമോദ്
  • സിനിമാഗാന നൃത്തം – അനുശ്രീ അരുൺ
  • മൃദംഗം തനിയാവർത്തനം – അങ്കിത് & അർച്ചിത്
  • സിനിമാഗാന നൃത്തം – അനഘ രഞ്ജിത്ത്
  • മലയാള ഗാനം – ജനക് മോഹൻ പിഷാരോടി
  • ഭരതനാട്യം – ആര്യ അനിൽകുമാർ പിഷാരോടി
  • ഹിന്ദി ഗാനാലാപനം – രാഹുൽ ഷാരോടി
  • മൃദംഗം തനിയാവർത്തനം – ടി വി മണിപ്രസാദ്
  • മലയാള ഗാനം – ശ്രീജ രഞ്ജിത്ത്
  • ഹിന്ദി ഗാനാലാപനം – നന്ദകുമാർ കൃഷ്ണൻ

ഏകദേശം 4 മാസം നീണ്ടു നിന്ന പരിശീലനത്തിനൊടുവിൽ ഗുരുവായൂരിൽ നവംബർ 6നു കൈകൊട്ടിക്കളി അവതരിപ്പിച്ച ശാഖയിലെ വനിതാ അംഗങ്ങളെ ശാഖ തദവസരത്തിൽ ഓണപ്പുടവ നൽകി ആദരിച്ചു. ഓണപ്പുടവ നൽകിക്കൊണ്ട് കേന്ദ്ര വൈസ് പ്രസിഡണ്ടും കലാസാഗർ അവാർഡ് ജേതാവുമായ കെ പി മുരളി മാറുന്ന കാലഘട്ടത്തിലും കൈകൊട്ടിക്കളിയുടെ തനത് രൂപം കാത്ത് സൂക്ഷിക്കാനും അതിന്റെ പൂർണ്ണതയോടെ രംഗത്തവതരിപ്പിക്കാനുമുള്ള മുംബൈ ശാഖയുടെ ശ്രമങ്ങളെ ശ്ലാഘിച്ചു.

ഉച്ചഭക്ഷണ ശേഷം വിവിധ വിദ്യാഭ്യാസ അവാർഡുകൾ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ കേന്ദ്ര ജന. സെക്രട്ടറി ശ്രീ ഗോപകുമാർ, പ്രസിഡണ്ട് ശ്രീ എ പി രഘുപതി, വിവിധ സ്‌പോൺസർമാർ എന്നിവർ ചേർന്ന് നൽകി.

SSC

  • Lakshmikutty Pisharasiar Memorial Award -First Prize – Hariprasad Suresh Pisharody
  • Samajam Second Prize – Nitya Rajiv
  • Samajam Thir Prize -Adwait N Pisharody
  • TPK Pisharody Memorial Award for 1st in English – Nitya Rajiv
  • Kannambra Rama Pisharody Memorial Award for 1st in Maths -Nitya Rajiv
  • Thankam Pisharody Memorial Award – 1st in Science – Nitya Rajiv

H.S.C. 

  • K.P. Gopalan Memorial Award – 1st in Science – Anirudh Ajai Pisharody
  • A P Malathy Pisharasar Memorial Award – 1st in Commerce – Arjun Radhakrishnan
  • P. Radhakrishnan Memorial Award – 1st in English – Anjana Krishnadasan
  • Malathy Venugopalan Memorial Award – 1st in Ele. Maintenance – Anikait Girish Nair
  • Samajam Award – Pranav Ramesh

Vismaya Pisharody – Company Secretaryship

അവാർഡ് വിതരണ ശേഷം വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് വലിയ ആശങ്കയാണെന്ന് സെക്രട്ടറി സദസ്സിനെ അറിയിച്ചു. അവാർഡ് തുകയുടെ മൂല്യത്തിനപ്പുറം ഇത് കുട്ടികൾക്ക് ലഭിക്കാവുന്ന വലിയൊരംഗീകാരമാണെന്നുള്ള വസ്തുത വരും വർഷങ്ങളിലെങ്കിലും അംഗങ്ങൾ ഓർക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സെക്രട്ടറി മണി പ്രസാദ് കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടിയുടെ പ്രത്യേക സന്ദേശം അംഗങ്ങളെ വായിച്ചറിയിച്ചു. കൂടാതെ നേരിട്ടും, കേന്ദ്ര നിർവ്വാഹക സമിതി ഗ്രൂപ്പുകളിലൂടെയും ആശംസകൾ അറിയിച്ച എല്ലാ ശാഖാ ഭാരവാഹികളുടെ ആശംസകളും അറിയിച്ചു. കൂടാതെ ഇരിഞ്ഞാലക്കുട ശാഖാ പ്രതിനിധി ശ്രീ മുരളി പിഷാരോടി നേരിട്ടെത്തി വാർഷികാഘോഷത്തിൽ പങ്കെടുത്തു.

തുടർന്ന് അംഗങ്ങളെ അഭിസംബോധന ചെയ്ത ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാറും ഇക്കാര്യത്തിൽ അംഗങ്ങളുടെ പൊതുവായ അവഗണനയെക്കുറിച്ചു പരാമർശിച്ചു. അദ്ദേഹം മുംബൈ ശാഖയുടെ വാർഷികാഘോഷത്തിൽ എത്താൻ കഴിഞ്ഞതിലും ഇത്രയും ചിട്ടയോടെയും ഭംഗിയോടെയും നടത്തുന്ന നല്ല കലാപരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ചതിലും ഉള്ള അതിയായ സന്തോഷം രേഖപ്പെടുത്തി. പലപ്പോഴും പരിപാടികളിലെ മലയാളിത്തം കണ്ട് താൻ എത്തിച്ചേർന്നത് മുംബൈയിൽ തന്നെയാണോ എന്ന സംശയം പോലും തോന്നിയെന്ന് അത്ഭുതം കൂറി. ഈയിടെ പുതുതായി രൂപീകരിച്ച തുളസീദളം കലാസാംസ്കാരിക സമിതിയെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. കൂടാതെ സമാജത്തിന്റെ വിവിധ ഘടകങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും ശാഖാ പ്രവർത്തനങ്ങളെപ്പറ്റിയും പ്രത്യേകിച്ച് മുംബൈ ശാഖയുടെ മികവുറ്റ പ്രവർത്തനങ്ങളെക്കുറിച്ചും കേന്ദ്രവുമായുള്ള സഹകരണത്തെക്കുറിച്ചും പ്രത്യേക പരാമർശം നടത്തി.

അടുത്തതായി നഗരതലമുറക്ക് ക്ഷേത്രകലകളെ പരിചയപ്പെടുത്തുന്നതിലെ ഈ വർഷത്തെ പരിപാടി, ശീതങ്കൻ തുള്ളൽ അരങ്ങേറി.

പ്രശസ്ത തുള്ളൽ കുടുംബത്തിലെ ഇളമുറക്കാരി കൃഷ്ണപുരത്ത് ഹരിപ്രിയ അവതരിപ്പിച്ച കല്യാണ സൗഗന്ധികം ശീതങ്കൻ തുള്ളൽ ഏകദേശം ഒരു മണിക്കൂറോളം കാണികൾ അറിഞ്ഞാസ്വദിച്ചു. പിന്നണിയിൽ പിതാവ് കൃഷ്ണപുരത്ത് മുരളിയും കലാമണ്ഡലം പ്രിയേഷും സുധിൻ രാജീവും അകമ്പടിയായി. തുടർന്ന് കുമാരി ഹരിപ്രിയയെയും മറ്റു കലാകാരന്മാരെയും ശാഖ ആദരിച്ചു.

വീണ്ടും അരങ്ങിൽ മായ ശ്രീഹരിയുടെ നേതൃത്വത്തിൽ നാടൻ പാട്ടും, പ്രണവ്, അർജ്ജുൻ, അദ്വൈദ് എന്നിവരുടെ സിനിമാറ്റിക് നൃത്തവും അരങ്ങേറി.

കൽവ-ഘാട്കോപ്പർ വിഭാഗക്കാരുടെ ‘റിയൽ റിയാലിറ്റി ഷോ” എന്ന ഒരു സ്‌കിറ്റോടെയാണ് പരിപാടികൾക്ക് തിരശ്ശീല വീണത്.

പങ്കെടുത്ത 20 വയസ്സിൽ താഴെയുള്ള കലാകാരന്മാർക്ക് സമ്മാനങ്ങൾ നൽകി. സെക്രട്ടറി മണി പ്രസാദ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് ദേശീയഗാനാലാപനത്തോടെ 5 മണിക്ക് പരിപാടികൾ സമാപിച്ചു.

Click here to view photos of the entire event.

https://samajamphotogallery.blogspot.com/2024/12/2024.html

0

Leave a Reply

Your email address will not be published. Required fields are marked *