മുംബൈ ശാഖയുടെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടന സമ്മേളനം വെർച്വൽ മീറ്റിംഗിലൂടെ 25-12-2021 ശനിയാഴ്ച വൈകീട്ട് കൃത്യം 7 മണിക്ക് ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ ശ്രീമതി സന്ധ്യ രമേഷിന്റെ പ്രാർത്ഥനയോടെ തുടങ്ങി.
സ്വാഗതപ്രസംഗം നടത്തിയ ശാഖാ പ്രസിഡണ്ട് കോവിഡ് കാലത്തു പോലും മുംബൈ ശാഖ അതിന്റെ പ്രവർത്തനങ്ങളിൽ നിന്നും പുറകോട്ട് പോവുകയുണ്ടായില്ലെന്നും കഴിയാവുന്ന സഹായങ്ങൾ പലർക്കും നല്കുകയുണ്ടായെന്നും കേന്ദ്ര പെൻഷൻ ഫണ്ടിലേക്ക് വലിയതോതിൽ ശാഖാ തലത്തിൽ സഹായിക്കാനായെന്നും പറഞ്ഞു.
തുടർന്ന് ശാഖയുടെ വാർഷികാഘോഷം കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു കൊണ്ട് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുംബൈ ശാഖയുടെ പ്രവർത്തനങ്ങൾ എന്നും മറ്റു ശാഖകൾക്ക് ഒരു മാതൃകയാണെന്നും എല്ലാ കാര്യങ്ങളിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു ശാഖയാണെന്നും, സമാജത്തിന്റെ ഏത് പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന് കേന്ദ്രത്തോടൊപ്പം പ്രവർത്തിക്കുന്ന ഭരണസമിതികളാണ് ഇത് വരെയും മുംബൈ ശാഖയുടെ കരുത്തെന്നും പറഞ്ഞു. ഇത്തരുണത്തിൽ പ്രത്യേകം പരാമര്ശിക്കേണ്ട ഒന്നാണ് PET 2000 ൻറെ വിപുലീകരണം, തുക വർദ്ധനവ് എന്നിവയിൽ ശാഖ നൽകിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വലിയ തോതിലുള്ള സഹകരണവും എന്നും, അതെ പോലെ പിഷാരോടിമാരുടെ സെൻസസ് പ്രവർത്തങ്ങൾക്ക് നൽകുന്ന പിന്തുണയും എന്നും പറയുകയുണ്ടായി. സെൻസസ് പ്രവർത്തനങ്ങൾ എല്ലാ പിഷാരോടിമാരിലേക്കും എത്തിക്കുവാൻ തുളസീദളവും ഓരോ ശാഖാ പ്രതിനിധികളും ഉണർന്ന് പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.
തുടർന്ന് സംസാരിച്ച മുഖ്യാതിഥി കേന്ദ്ര ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ കേന്ദ്ര പ്രസിഡണ്ടിന്റെ ശാഖയെക്കുറിച്ചുള്ള വാക്കുകൾ ഒട്ടും അതിശയോക്തി കലർന്നതല്ലെന്നും സമാജം പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും ചൂണ്ടിക്കാട്ടി. നമ്മുടെ സമുദായത്തിലെ യുവതലമുറ കൂടുതൽ സംഘടനാ പ്രവർത്തനങ്ങളിലേക്ക് കടന്നു വരേണ്ട ആവശ്യകതയെക്കുറിച്ച് പറയുകയും, അതെ പോലെ നമുക്കിടയിലെ മുതിർന്ന പൗരന്മാർ ഇന്ന് അനുഭവിക്കേണ്ടി വരുന്ന ഒരു സ്ഥിതി വിശേഷത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയും ചെയ്തു. പലപ്പോഴും ഈ മുതിർന്ന പൗരന്മാർ ജീവിത വിശ്രമവേളയിലെ തങ്ങളുടെ രണ്ടാം സ്വസ്ഥയൗവ്വനം ആസ്വദിക്കാനാവാതെ പലപ്പോഴും പേരക്കുട്ടികളെ നോക്കിക്കഴിയേണ്ടുന്ന ഒരു അവസ്ഥയിലേക്ക് വഴുതിപ്പോവുകയോ തളക്കപ്പെടുകയോ ചെയ്യുന്ന ഒരു അവസ്ഥ പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പറയുകയുണ്ടായി. അവർക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം അനുവദിക്കാൻ ജീവിതത്തിൽ മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ മറികടന്ന് സ്വന്തം തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഇന്നത്തെ യുവതലമുറ തയ്യാറാവണം എന്നും സൂചിപ്പിച്ചു.
തുടർന്ന് പിഷാരോടി എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ. പി ബി രാംകുമാർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ശാഖാ നൽകി വരുന്ന നിർലോഭ സഹകരണത്തിന് നന്ദി പറഞ്ഞതോടൊപ്പം സൊസൈറ്റി നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ കർമ്മ പദ്ധതികളിലേക്ക് ശാഖയുടെ പിന്തുണ ഉണ്ടാവണമെന്നും പറഞ്ഞു.
ശാഖാ നൽകി വരുന്ന താഴെപ്പറയുന്ന വിവിധ വിദ്യാഭ്യാസ അവാർഡുകൾ (സർട്ടിഫിക്കറ്റ്കൾ അവാർഡ് തുക) എന്നിവ അദ്ദേഹം യോഗത്തിൽ സന്നിഹിതരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ആയി നൽകി.
- (Late) Lakshmikutty Pisharasiar Memorial Award instituted by Late PA Pisharoti for 1st in SSC – Anjana Nandakumar
- Samajam Award for Second in SSC – Aparna Narayanan
- Samajam Award for Third in SSC – Aparna Hrishikesh
- (Late) TPK Pisharody Memorial Award instituted by Valsala Pisharody, Goregaon for 1st in English Language in SSC – Jointly by Anjana Nandakumar & Aparna Narayanan
- (Late) Kannambra Rama Pisharody Memorial Award instituted by Vinod Ranganathan for 1st in Maths Subject in SSC – Aparna Narayanan
- (Late) Thankam Pisharody Memorial Award instituted by Vinod Ranganathan for 1st in Science subject in SSC – Anjana Nandakumar
- (Late) K.P. Gopalan Memorial Award instituted by K.P. Raghavan for 1st in HSC(Science) – Visakha Vinod
- (Late)A P Malathy Pisharasiar Memorial Award instituted by A P Raghupathi for 1st in HSC(Commerce) – Sanjana Gopinathan
- (Late) Saraswathy Narayanan Pishararody Memorial Award instituted by Jayasree Mohandas for 1st in HSC(Arts) – Shriya Arun
- (Late) P. Radhakrishnan Memorial Award instituted by G. P. Nandakumar for 1st in English Language in HSC, all streams – Sanjana Gopinathan
- Samajam Award for HSC Commerce – Abhijit Murali Nair
- (Late) Malathy Venugopalan Memorial Award instituted by Venugopalan for 1st In LLB – Pisharody Abhinav Ravi
- (Late) K N Pisharody Memorial Award instituted by T. U. Pisharody for 1st in B.Sc. – Kavya Sasikumar
- (Late) M.P. Gopala Pisharody Memorial Award instituted by A Unnikrishnan for 1st in B.Com – No applicants.
- (Late) P.M. Pisharody Memorial Award instituted by his Family Members for 1st in B.E – No applicants.
- (Late) Nandan K Pisharody Memorial Award instituted by his family members for 1st in 9th Std. – No applicants.
പിന്നീട് സംസാരിച്ച കേന്ദ്ര ഖജാൻജി ശ്രീ ആർ ശ്രീധരൻ(മുരളി) മുംബൈ ശാഖയുടെ പ്രവർത്തനങ്ങളെ എന്നും താൻ താല്പര്യപൂർവ്വം നോക്കിക്കാണാറുണ്ടെന്നും കുറച്ചു കാലത്തെ മുംബൈ ഔദ്യോഗിക ജീവിതത്തിനിടയിൽ അത് നേരിട്ട് കാണാൻ അവസരമുണ്ടായിയെന്നും പറഞ്ഞു.
പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവലപ്മെൻറ് ട്രസ്റ്റ് സെക്രട്ടറി ശ്രീ വി പി രാധാകൃഷ്ണൻ മുംബൈ ശാഖയുടെ വളരെ അടുക്കും ചിട്ടയോടുമുള്ള പ്രവർത്തനങ്ങളെ നേരിട്ട് കണ്ടതിന്റെ ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് ആശംസകൾ അർപ്പിക്കുന്നതിനൊപ്പം ഗുരുവായൂർ ഗസ്റ്റ് ഹൌസ് പ്രവർത്തനങ്ങൾക്ക് ശാഖയുടെ സഹകരണം അഭ്യർത്ഥിച്ചു.
തുടർന്ന് സംസാരിച്ച തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിലും യശഃശരീനായ ബാബു നാരായണനോടൊത്ത് 2017 ൽ അദ്ദേഹം പങ്കെടുത്ത മുംബൈ വാർഷികാഘോഷങ്ങളെകുറിച്ചുള്ള സ്മരണകൾ അയവിറക്കി. മുംബൈ ശാഖയുടെ കലാസാംസ്‌കാരിക പ്രവർത്തനങ്ങളെപ്പറ്റി പ്രത്യേകം പരാമർശിച്ചു. ഇന്നും നാളെയുമായി കലാപരിപാടികൾ അവതരിപ്പിക്കുന്ന എല്ലാ കലാകാരന്മാർക്കും ആശംസകൾ നേർന്നു.
ശാഖയുടെ രണ്ടാമത്തെ സെക്രട്ടറിയും ഇപ്പോഴത്തെ തുളസീദളം മാനേജരുമായ ശ്രീ ആർ പി രഘുനന്ദനൻ ആണ് പിന്നീട് ആശംസകൾ അർപ്പിക്കാനെത്തിയത്. ശാഖയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ അർപ്പിച്ചതോടൊപ്പം ശാഖാ ഒരുക്കുന്ന കലാവിരുന്നിനും അഭിവാദനങ്ങൾ അർപ്പിച്ചു.
തുടർന്ന് സമയത്തിന്റെ അപര്യാപ്തത മൂലം കൂടുതൽ കേന്ദ്ര-ശാഖാ അംഗങ്ങൾക്ക് ആശംസകൾ അർപ്പിക്കാൻ സമയം അനുവദിക്കാത്തതിന്റെ ക്ഷമാപണത്തോടെ സെക്രട്ടറിയുടെ നന്ദിപ്രകാശനത്തോടെയും ദേശീയ ഗാനാലാപനത്തോടെയും കൃത്യം 8 മണിക്ക് യോഗം പര്യവസാനിച്ച് ശാഖയുടെ കലാപരിപാടികളിലേക്ക് കടന്നു.
തുടർന്ന് സമാജം യുട്യൂബ് ചാനലിൽ 8 മണിക്ക് കലാപരിപാടികളുടെ ആദ്യ എപ്പിസോഡിനു തുടക്കമായി.
സമാജത്തിന്റെ ഇന്നേവരെയുള്ള സാരഥികൾക്ക് ഒരു ആദരം സമർപ്പിച്ചുകൊണ്ട് തുടങ്ങിയ കലാപരിപാടികളിൽ മുംബൈ നഗരത്തെക്കുറിച്ചുള്ള ഒരു ചെറിയ ചരിത്രം പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. കലാസന്ധ്യയിൽ ആദ്യമായ് ഡോംബിവിലിയിലെ വനിതകൾ ഒരുക്കിയ കൈകൊട്ടിക്കളി അരങ്ങേറി. കുമാരി കാവ്യ ശശികുമാർ, ശ്രീമതിമാർ മിനി ശശിധരൻ, രാജേശ്വരി പ്രമോദ്, രഞ്ജു നന്ദകുമാർ, ഷൈനി രാധാകൃഷ്ണൻ, സിന്ധു രമേഷ്, ശുഭ ശശികുമാർ, സുമ ഗോപിനാഥ്, വിജയലക്ഷ്മി രവി, വിഷ്ണുപ്രിയ അശോക് എന്നിവരാണ് ഇതിൽ പങ്കാളികളായത്. തുടർന്ന് കുമാരിമാർ അനുശ്രീ അരുണും നിത്യ രാജീവും ചേർന്ന് ഒരു സിനിമാറ്റിക് നൃത്തം അവതരിപ്പിച്ചു.
രണ്ടു നൃത്തങ്ങൾക്ക് ശേഷം അരങ്ങിലെത്തിയത് മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി എന്ന ഗാനവുമായി ശ്രീ അരവിന്ദ് കുട്ടികൃഷ്ണനായിരുന്നു.അതിന് ശേഷം കുമാരി ശ്വേത രമേഷിന്റെ ഒരു സെമി ക്‌ളാസ്സിക് നൃത്തവും, കുമാരി അഞ്ജലി വേണുഗോപാലൻ രാഗ് ബാഗേശ്രീയിൽ ആലപിച്ച ഒരു ഹിന്ദുസ്ഥാനി ഗാനവും, കുമാരി രേഷ്മ പിഷാരോടി അവതരിപ്പിച്ച സെമി ക്‌ളാസിക് നൃത്തവും, ശ്രീമതി സുശീല മുകുന്ദൻറെ ഒരു ഗാനവും അവതരിപ്പിക്കപ്പെട്ടു.
ശ്രീമതിമാർ അഞ്ജന വിനോദ്, ദിവ്യ അജയ്, അനിത, സന്ധ്യ രമേഷ്, വത്സല കൃഷ്ണകുമാർ, കുമാരി വിദ്യ സുദർശൻ എന്നിവർ ചേർന്നവതരിപ്പിച്ച ഒരു സംഘനൃത്തത്തോടെ ഒന്നാം ദിനത്തിലെ പരിപാടികൾക്ക് വിരാമമായി.
ആദ്യ ദിന പരിപാടികൾ കാണുവാൻ വീഡിയോ Link ക്ലിക്ക് ചെയ്യുക
രണ്ടാം ദിനത്തിലെ എപ്പിസോഡ് തുടങ്ങിയത് മുളുണ്ട്-ഘാട്കോപർ- കൽവ-ചെമ്പൂർ ഗ്രൂപ്പിന്റെ “ജയ് ഹോ” എന്ന ഭാരതീയ നൃത്തരൂപങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് ഒരുക്കിയ ഒരു നൃത്ത ശിൽപ്പത്തോടെയാണ്. ഇതിൽ പങ്കെടുത്തവർ ഇവരാണ്: സർവ്വശ്രീ എ പി രഘുപതി, അരുൺ രഘുപതി, രാജീവ് രവി, സഞ്ജയ് നാരായണൻ, സന്തോഷ് പിഷാരോടി, രോഹിത് പിഷാരോടി, റോണക് പിഷാരോടി, ജി പി നന്ദകുമാർ, ഗൗതം നന്ദകുമാർ, ഐ പി രാം മോഹൻ, ടി ജി രവീന്ദ്രൻ, ഗൗരവ് നന്ദകുമാർ, ശ്രീമതിമാർ ഇന്ദിര രഘുപതി, ബിന്ദു നന്ദകുമാർ, ജ്യോതി രവീന്ദ്രൻ, , ഐശ്വര്യ അനൂപ്, പ്രേമ രാം മോഹൻ, ലത സന്തോഷ്. അഞ്ജലി അരുൺ, അഞ്ജലി രാജീവ്, അദിതി രാജൻ, വിനീത സഞ്ജയ്, മഞ്ജു രാജീവ്, കുമാരിമാർ ചൈതന്യ രവീന്ദ്രൻ, ശ്രീലക്ഷ്മി രാം മോഹൻ.
തുടർന്ന് ശ്രീമതിമാർ സന്ധ്യ രമേഷ്, അഞ്ജന വിനോദ്, വത്സല കൃഷ്ണകുമാർ, ശ്രീ. രമേഷ് ബാലകൃഷ്ണൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച മോഹന രാഗ തരംഗം എന്ന മോഹന രാഗ ഗാനങ്ങളുടെ മെഡ്‌ലി അരങ്ങേറി.
പിന്നീട് കുമാരി മയൂഖ പിഷാരോടി അവതരിപ്പിച്ച ഒരു സിനിമാറ്റിക് നൃത്തം, ശ്രീമതി ശ്രുതി ഹരിയുടെ ഗൃഹാതുരത്വമുണർത്തുന്ന മലയാളം ഗാനങ്ങളുടെ സമ്മിശ്രണം, കുമാരി ആര്യ ശശികുമാറിന്റെ ഭരതനാട്യം, അനിത-വാറൻ ദമ്പതിമാരുടെ യുഗ്മഗാനം, ശ്രീമതി ഗായത്രി ഉണ്ണികൃഷ്ണന്റെ സെമി ക്‌ളാസിക്കൽ നൃത്തം എന്നിവയും അരങ്ങേറി.
ഡോംബിവിലി ഗ്രൂപ്പ്, ശ്രീമാന്മാർ അഭിനവ് രവി, അഖിൽ ശശിധരൻ, കുമാരന്മാർ അദ്വൈത് നന്ദകുമാർ , അർജുൻ രാധാകൃഷ്ണൻ, പ്രണവ് രമേഷ്, കുമാരിമാർ ഐശ്വര്യ ഉണ്ണികൃഷ്ണൻ, കാവ്യ ശശികുമാർ, സഞ്ജന ഗോപിനാഥ്, ശ്വേത രമേഷ് എന്നിവർ അവതരിപ്പിച്ച ഒരു സംഘനൃത്തത്തോടെയായിരുന്നു മുംബൈ ശാഖയുടെ ഈ വർഷത്തെ വാർഷികാഘോഷങ്ങൾക്ക് സമാപനമായത്.
രണ്ടാം ദിന പരിപാടികൾ കാണുവാൻ വീഡിയോ Link ക്ലിക്ക് ചെയ്യുക
Hats off for the comprehensive, well drafted report. Heartfelt wishes to Mumbai Sakha!