മുംബൈ ശാഖയുടെ 412 മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 09-05-2021 ഞായറാഴ്ച രാവിലെ 10.30ന് പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അധ്യക്ഷതയിൽ ചേർന്നു.
കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു.
ഖജാൻജി അവതരിപ്പിച്ച കഴിഞ്ഞ ഒരു മാസത്തെ വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു. തുടർന്ന് അവതരിപ്പിച്ച 2020-21ലെ വാർഷിക കണക്കുകൾ യോഗം വിശദമായി ചർച്ച ചെയ്യുകയും അത് ഓഡിറ്റിങ്ങിന് സമർപ്പിക്കാൻ ഖജാൻജിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ശാഖ നടത്താൻ ഉദ്ദേശിക്കുന്ന വെൽഫയർ പ്രവർത്തനങ്ങളെ പറ്റി കമ്മിറ്റി ചെയർമാൻ ശ്രീ കെ പി ഉണ്ണികൃഷ്ണൻ യോഗത്തിൽ വിശദീകരിക്കുകയും യോഗം അത് ചർച്ച ചെയ്ത് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തമായ ഒരു രൂപരേഖ തയ്യാറാക്കുന്നതിന് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
സമാജം ഓഫീസിൽ ഈയിടെ നടത്തിയ അറ്റകുറ്റ പണികൾ വളരെ നല്ല രീതിയിൽ നടത്തിയതായി ജോ സെക്രട്ടറി യോഗത്തെ അറിയിച്ചു. തുടർന്നും ഓഫീസ് ഇടക്കിടെ സന്ദർശിച്ച് നല്ല രീതിയിൽ പരിപാലിക്കാമെന്ന് ഏരിയ കമ്മിറ്റിയംഗം സമ്മതിച്ചിട്ടുണ്ടെന്ന് ജോ. സെക്രട്ടറി യോഗത്തെ അറിയിച്ചു.
തുടർന്ന് ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ ഉച്ചക്ക് 12.30 മണിയോടെ യോഗം സമാപിച്ചു.
Congradulations to Mumbai shakha committee members for holding meeting to deliberate upon their activities 🌹