മുംബൈ ശാഖ 432മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 432മത് ഭരണസമിതി യോഗം 18-06-2023 ഞായറാഴ്ച രാവിലെ 10.30 ന് ശ്രീ വി പി മുരളീധരന്റെ വെർസോവ-അന്ധേരിയിലുള്ള വസതിയിൽ ചേർന്നു.

വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രൻ അദ്ധ്യക്ഷനായ യോഗം ശ്രീമതിമാർ ജയ ഭരതന്റെയും ശ്രീദേവി വിജയന്റെയും ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി.

കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

പിഷാരോടി എജുക്കേഷണൽ സൊസൈറ്റിയിലേക്ക് പുതുതായി അംഗത്വത്തിന് അപേക്ഷിച്ച ശ്രീ ശ്രീകാന്ത് ഭരതൻ, ശ്രീ വൈശാഖ് ഭരതൻ എന്നിവരുടെ അപേക്ഷ യോഗം പരിശോധിച്ച് കേന്ദ്രത്തിലേക്കയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ശ്രീ കെ ഭരതൻ, ശ്രീമതി ജയ ഭരതൻ തുടങ്ങിയവരും സൊസൈറ്റിയിലെ തങ്ങളുടെ സാധാരണ അംഗത്വത്തെ ആജീവനാന്ത അംഗത്വമായി മാറ്റുവാൻ വരിസംഖ്യ നൽകിയതായി ഖജാൻജി യോഗത്തെ അറിയിച്ചു.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച, കഴിഞ്ഞ യോഗ ശേഷമുള്ള വരവ് ചിലവുകൾ എന്നിവ യോഗം അംഗീകരിച്ചു. ശാഖയുടെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക കണക്കുകൾ(ബാലൻസ് ഷീറ്റ്, ഇൻകം ആൻഡ് എക്സ്പെൻഡിച്ചർ അക്കൗണ്ട്) ഇൻറെണൽ ഓഡിറ്റർ, സ്റ്റാട്യൂട്ടറി ഓഡിറ്റർ എന്നിവർ പരിശോധിച്ച് അംഗീകാരം നൽകിയതായി ഖജാൻജി യോഗത്തെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഭരണസമിതി റിപ്പോർട്ട് യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു.

ശാഖയുടെ വാർഷിക പൊതുയോഗം 2023 ജൂലൈ 23ന് ഞയറാഴ്ച രാവിലെ 10.30മണി മുതൽ വീഡിയോ കോൺഫറൻസ് വഴി നടത്തുവാൻ തീരുമാനിച്ചു. പൊതുയോഗ നോട്ടീസ്, ഭരണസമിതി റിപ്പോർട്ട്, ഓഡിറ്റിനു വിധേയമായ കണക്കുകൾ, മുൻ വർഷത്തെ വാർഷിക പൊതുയോഗത്തിന്റെ മിനുട്ട്സ് എന്നിവ അംഗങ്ങൾക്ക് യഥാവിധി അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ശാഖയുടെ വാർഷികാഘോഷങ്ങളുടെ നടത്തിപ്പിനെപ്പറ്റി ആലോചിച്ച് തീരുമാനിച്ച് കരടു രൂപം വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കാൻ കൾച്ചറൽ വിങ്ങിനെ ചുമതലപ്പെടുത്തി.

ശാഖ നൽകി വരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് വൈദ്യസഹായങ്ങൾക്ക് ഉപകരിക്കും വിധം രൂപീകരിച്ച Medical Aid fundലേക്ക് അംഗങ്ങളിൽ നിന്നും കൂടുതൽ സഹായങ്ങൾ അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു.

കേന്ദ്രത്തിൽ പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട് ജോ.സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം ഉച്ചക്ക് 2.30 ന് നു സമാപിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *