മുംബൈ ശാഖയുടെ 413 മത് ഭരണസമിതി യോഗം വിഡിയോ കോൺഫറൻസ് വഴി 20-06-2021 ഞായറാഴ്ച രാവിലെ 10:30 നു കൂടി.
പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗം കുമാരി ആര്യ ശശികുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.
കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.
വാർഷിക കണക്കുകൾ അടുത്ത ഒരു മാസത്തിനുള്ളിൽ ഓഡിറ്റ് ചെയ്തു കിട്ടുന്നതിനുള്ള ശ്രമം നടത്തുവാൻ ഖജാൻജിയെ ചുമതലപ്പെടുത്തി.
വെൽഫെയർ കമ്മിറ്റി അശരണരായവരെ സഹായിക്കാൻ വേണ്ടി തയ്യാറാക്കിയ പദ്ധതിയെപ്പറ്റി യോഗം സവിസ്തരം ചർച്ച ചെയ്തു, കേന്ദ്രവുമായി ചർച്ച ചെയ്ത് മുന്നോട്ട് പോവാൻ തീരുമാനിച്ചു.
അടുത്ത മാസത്തെ യോഗം ജൂലൈ 11 ഞായറാഴ്ച കൂടുവാൻ തീരുമാനിച്ച്, തുടർന്ന് 12 1/2 മണിയോടെ സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.
മുംബൈ ശാഖാ ജൂൺ മാസത്തെ മീറ്റിംഗ് വീഡിയോ കോൺഫറൻസ് വഴി നടത്തി കാര്യക്രമങ്ങൾ തീരുമാനിച്ചതിൽ അഭിനന്ദനങ്ങൾ