മുംബൈ ശാഖ 433മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 433മത് ഭരണസമിതി യോഗം 09-07-2023 ഞായറാഴ്ച രാവിലെ 10.30 ന് സമാജം പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ മുളുണ്ടിലുള്ള വസതിയിൽ ചേർന്നു.

ഗൃഹനാഥൻ അദ്ധ്യക്ഷനായ യോഗം കുമാരി അനുശ്രീ അരുണിന്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി.

അനുശോചനങ്ങൾക്ക് ശേഷം സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച, കണക്ക് എന്നിവ യോഗം അംഗീകരിച്ചു.

2023 ജൂലൈ 23 ഞായറാഴ്ച 10.30AM നു വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന വാർഷിക പൊതുയോഗത്തിലേക്ക് കേന്ദ്ര ഭാരവാഹികളെ ക്ഷണിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

PE&WS ൽ അഗത്വമെടുത്ത ശ്രീ എ പി രാജീവിന്റെയും ശ്രീമതി മഞ്ജു രാജീവിന്റെയും(മുളുണ്ട്) ആജീവനാന്ത അപേക്ഷ യോഗം വിലയിരുത്തുകയും കേന്ദ്രത്തിലേക്ക് അയക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു

ശാഖയുടെ വാർഷികാഘോഷങ്ങൾ 2023 ഡിസംബർ ആദ്യവാരം നടത്താമെന്നും എവിടെ വെച്ച് എങ്ങനെ നടത്താമെന്ന് വാർഷിക പൊതുയോഗത്തിൽ എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞ് തീരുമാനിക്കാമെന്നും കൾച്ചറൽവിങ് കൺവീനർ യോഗത്തെ അറിയിച്ചു.

അടുത്ത ഭരണ സമിതിയിൽ സ്ത്രീകളെ കൂടുതൽ ഉൾപ്പെടുത്തണമെന്ന് യോഗത്തിൽ അഭിപ്രായപെട്ടു.

ജോ.സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 2.30PMനു സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *