മുംബൈ ശാഖയുടെ 418 മത് ഭരണസമിതി യോഗം വിഡിയോ കോൺഫറൻസ് വഴി 18-12-2021 ശിനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക്കൂടി.
പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗം ശ്രീ മാപ്രാണം വിജയന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.
കഴിഞ്ഞ യോഗശേഷം ഇതുവരെയുള്ള കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.
നേരത്തെ തീരുമാനിച്ച പ്രകാരം മുംബൈ ശാഖയുടെ നാൽപ്പതാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ഡിസംബർ 25, 26 തിയ്യതികളിൽ രാത്രി 8 മണി മുതൽ ഓൺലൈനായി നടത്തുവാനും അതിന്റെ ഉത്ഘാടനം ഡിസംമ്പർ 25 ന് വൈകുന്നേരം 7 മണിക്ക് കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയെക്കൊണ്ട് ഓൺലൈനായി നിർവ്വഹിപ്പിക്കുവാനും തീരുമാനിച്ചു. ശാഖ നൽകുന്ന വിദ്യാഭ്യാസ അവാർഡുകൾ എജുകേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ. രാം കുമാറിനാൽ നൽകുന്നതിനും തീരുമാനിച്ചു.
ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ മുഖ്യാതിഥി ആയിരിക്കുമെന്നും, ട്രഷറർ ആർ ശ്രീധരൻ, PP & TDT സെക്രട്ടറി V. P.രാധാകൃഷ്ണൻ, തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ, തുളസീദളം മാനേജർ ശ്രീ RP രഘുനന്ദൻ എന്നിവരും യോഗത്തിൽ സന്നിഹിതരാവാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു.
കേന്ദ്രം തുടങ്ങി വെച്ച പിഷാരോടിമാരുടെ വിവര ശേഖരണത്തിന്(സെൻസസ്) എല്ലാ അംഗങ്ങളുടെയും സഹകരണം ഒന്നുകൂടി ഉറപ്പാക്കാൻ എല്ലാ ഏരിയ മെമ്പർമാരോടും അദ്ധ്യക്ഷൻ അഭ്യർത്ഥിച്ചു.
ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ രാത്രി എട്ടരയോടെ യോഗം പര്യവസാനിച്ചു.