മുംബൈ ശാഖയുടെ 449മത് ഭരണസമിതി യോഗം 23-03-25നു വീഡിയോ കോൺഫറൻസ് വഴി 10.30 AM നു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി.
മാസ്റ്റർ സത്യജിത് ശ്രീകുലിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. വർഷാവസാനത്തിന് മുമ്പായി കേന്ദ്ര വിഹിതങ്ങളൂം വരിസംഖ്യകളും കേന്ദ്ര അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ ഖജാൻജിയെ ചുമതലപ്പെടുത്തി.
കേന്ദ്ര വാർഷികത്തിലേക്ക് കലാ പരിപാടികൾ അവതരിപ്പിക്കാൻ എൻട്രികൾ കിട്ടുന്നതനുസരിച്ച് മാർച്ച് 31നു മുമ്പായി ഇരിഞ്ഞാലക്കുട ശാഖാ സെക്രട്ടറിയെ അറിയിക്കാൻ കലാവിഭാഗത്തെ ചുമതലപ്പെടുത്തി.
ചികിത്സാ സഹായത്തിനായി ഒരു അംഗത്തിൽ നിന്നും ലഭിച്ച കത്ത് യോഗം ചർച്ച ചെയ്തു ശാഖാ പരിമിതിയിൽ ചെയ്യാവുന്ന ഒരു തുക നൽകുവാൻ തീരുമാനിച്ചു. ഇത്തരത്തിൽ ഈയിടെയായി വിവിധ അംഗങ്ങളിൽ നിന്നും ലഭിക്കുന്ന അഭ്യർത്ഥനകൾക്ക് സഹായം നൽകുവാൻ ശാഖയിൽ ഇപ്പോഴുള്ള ഫണ്ട് അപര്യാപ്‌തമാണെന്നും കഴിവുള്ള അംഗങ്ങൾ ഇക്കാര്യത്തിൽ ഉദാരമായ സംഭാവനകൾ നൽകണമെന്നും ഒരിക്കൽകൂടി അഭ്യര്ഥിക്കുവാൻ തീരുമാനിച്ചു.
ഏപ്രിൽ 27നു നടക്കുന്ന കേന്ദ്ര പ്രതിനിധി സഭാ യോഗത്തിൽ കഴിയുന്നത്ര ശാഖാ പ്രതിനിധികൾ പങ്കെടുക്കണമെന്നും മെയ് 25നുള്ള കേന്ദ്ര വാർഷികത്തിലും തദവസരത്തിൽ നാട്ടിലുള്ള എല്ലാ ശാഖാ അംഗങ്ങളും പങ്കെടുക്കണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു.
തുടർന്ന് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 12 മണിയോടെ പര്യവസാനിച്ചു.