മുംബൈ ശാഖയുടെ 446മത് ഭരണസമിതിയോഗം വീഡിയോ കോൺഫറൻസിലൂടെ 23 -11-2024നു രാവിലെ 10:30 AMനു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി.
ശ്രീ പി വിജയന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കഴിഞ്ഞമാസകാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ ചരമത്തിൽ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ മിനുട്ട്സ്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. മുൻ വർഷത്തെ വരുമാന നികുതി റിട്ടേൺ ഒക്ടോബറിൽ തന്നെ ഫയൽ ചെയ്‌തെന്നും ഇതിനകം തന്നെ നികുതി വകുപ്പിൽ നിന്നും റീഫണ്ട് ലഭിച്ചുവെന്നും ഖജാൻജി അറിയിച്ചു.
കലാവിഭാഗം മെമ്പർ ശ്രീ രവി പിഷാരോടി വാർഷികത്തിന്റെ ഒരുക്കങ്ങളെ പറ്റി വിശദീകരിച്ചു. രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെ നീളുന്ന സമയക്രമമാണ് ഉള്ളതെന്നും ഇപ്രാവശ്യം ക്ഷേത്ര കലയിൽ നാം പരിചയപ്പെടുത്തുന്നത് ശീതങ്കൻ തുള്ളലാണെന്നും അറിയിച്ചു. മറ്റു വേണ്ട മുന്നൊരുക്കങ്ങൾ നടത്തി വരുന്നുവെന്നും അറിയിച്ചു.
ഗുരുവായൂരിൽ വളരെ നല്ല രീതിയിൽ കൈകൊട്ടിക്കളി അവതരിപ്പിച്ച വനിതാ വിഭാഗത്തെ യോഗം അഭിനന്ദിച്ചു.
വിദ്യാഭ്യാസ അവാർഡുകൾക്ക് ലഭിച്ച അപേക്ഷകൾ യോഗം പരിശോധിച്ച് അവാർഡുകൾ ഡിസംബർ 8നു നടക്കുന്ന വാർഷികാഘോഷ വേളയിൽ നൽകുന്നതിന് തീരുമാനിച്ചു.
തുടർന്ന് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു