മുംബൈ ശാഖയുടെ 444മത് ഭരണസമിതി യോഗം വീഡിയോ കോൺഫറസിലൂടെ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ 28-09-24 നു 10 AMനു കൂടി.
കന്നിമാസത്തിലെ ആയില്യം കണക്കിലെടുത്ത് ശ്രീമതി സന്ധ്യ രമേഷ് പിഷാരോടി ആലപിച്ച ഒരു നാഗരാജ സ്തുതിയോടെ യോഗം ആരംഭിച്ചു.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. കാലം കൂടിയ സ്ഥിര നിക്ഷേപങ്ങൾ പുതുക്കിയതായും ശാഖയുടെ ഓഡിറ്റ് റിപ്പോർട്ട് CA ഇതിനകം ഇൻകം ടാക്സ് പോർട്ടലിൽ ഫയൽ ചെയ്തതായും ഖജാൻജി അറിയിച്ചു. ഒന്ന്-രണ്ട് പാദങ്ങളിലെ തുളസീദളം വരിസംഖ്യ, പരസ്യ വരുമാനം എന്നിവ ഉടൻ കേന്ദ്രത്തിലേക്ക് അയക്കുവാൻ യോഗം ഖജാൻജിയെ ചുമതലപ്പെടുത്തി.
വാർഷികാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളെപ്പറ്റി കലാവിഭാഗം കൺവീനർ ശ്രീ വി പി ശശിധരൻ യോഗത്തെ ധരിപ്പിച്ചു. ഇതിനകം എൻട്രികൾ കുറച്ചെണ്ണം ലഭിച്ചിട്ടുണ്ടെന്നും ഒക്ടോബർ 15 മുമ്പായി മുഴുവനായി ലഭിക്കുവാനായി ഒന്ന് കൂടി അംഗങ്ങളെ ഓർമ്മിപ്പിക്കുവാനും തീരുമാനിച്ചു.
തുളസീദളം ഓണപ്പതിപ്പ് ഇതിനകം തന്നെ മിക്കവർക്കും കിട്ടിയതായി അംഗങ്ങൾ അറിയിച്ചു. കെട്ടിലും മട്ടിലും നന്നായിയെന്ന് അഭിപ്രായപ്പെട്ടു.
സെക്രട്ടറിയുടെ നന്ദിപ്രകാശനത്തോടെ 11 മണിക്ക് യോഗം പര്യവസാനിച്ചു.