മുംബൈ ശാഖ 443മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 443മത് ഭരണസമിതി യോഗം 18-08-2024 നു 10.30 AMനു ഗൂഗിൾ മീറ്റ് വഴി ഉപാദ്ധ്യക്ഷൻ ശ്രീ കെ പി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടി.

ശ്രീമതി രാജേശ്വരി മുരളീധരന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം ഇക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കു അനുശോചനങ്ങൾ അർപ്പിച്ചു.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം അഗീകരിച്ചു.

വാർഷികാഘോഷങ്ങളുടെ ഒരുക്കങ്ങളെ പറ്റി കലാവിഭാഗം കൺവീനർ വിശദമാക്കി. അവതരിപ്പിക്കേണ്ട പരിപാടികൾക്കുള്ള എൻട്രി ഫോം ഗൂഗിൾ മീറ്റ് വഴി ഒരുക്കിയിട്ടുണ്ടെന്നും അക്കാര്യം അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും, ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന ക്ഷേത്ര കലയെ പറ്റി കലാവിഭാഗം പര്യാലോചിച്ച് രണ്ടു പരിപാടികളെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അതിലേത് വേണമെന്ന് ഉടൻ തീരുമാനിക്കുന്നതാണെന്നും അറിയിച്ചു. മറ്റു മുന്നൊരുക്കങ്ങളെ പറ്റി കൂടുതൽ അറിഞ്ഞു അടുത്ത യോഗത്തിൽ അറിയിക്കുവാൻ യോഗം അവരെ ചുമതലപ്പെടുത്തി.

കേന്ദ്ര പെൻഷൻ ഫണ്ട് പഞ്ചവത്സര പദ്ധതിയിലേക്ക് തുടർച്ചയായി നാലാം വർഷവും ഇതു വരെ 7 പേർ സംഭാവനകൾ നൽകിയെന്നും, ബാക്കിയുള്ളവർ കൂടി ഉടൻ നല്കുമെന്നറിയിച്ചിട്ടുണ്ടെന്നും ഖജാൻജി യോഗത്തെ അറിയിച്ചു. ഇതിന് വരുമാന നികുതി ഇളവ് ലഭിക്കുമെന്നും, പുതിയതായി വല്ലവരും ഇതിൽ ചേരാൻ താല്പര്യമുണ്ടോ എന്നും എല്ലാ മേഘലകളിൽ നിന്നും ആരായുന്നതിനായി ഏരിയാ അംഗങ്ങളോടഭ്യർത്ഥിച്ചു.

ശാഖയിൽ നിന്നും കേന്ദ്ര വിദ്യാഭ്യാസ അവാർഡുകൾ ലഭിച്ച എല്ലാ വിദ്യാർത്ഥികളെയും യോഗം അനുമോദനങ്ങൾ അറിയിച്ചു.

തുളസീദളം ഓണപ്പതിപ്പിലേക്ക് കഴിയുന്നത്ര പരസ്യങ്ങൾ സമാഹരിച്ചു നൽകുവാൻ തുളസീദളം എഡിറ്റോറിയൽ ബോർഡ് അംഗം കൂടിയായ ഖജാൻജി അഭ്യർത്ഥിച്ചു. തുടർ ചർച്ചയിൽ മുംബൈ ശാഖയുടെ ഒരു പേജ് പരസ്യം നൽകുവാൻ തീരുമാനിച്ചു.

കർക്കടക മാസത്തിൽ വളരെ നല്ല രീതിയിൽ നടത്തിയ രാമായണ പാരായണത്തിൽ ശാഖയിൽ നിന്നും 6 പേർ പങ്കെടുത്തതായി വെബ് അഡ്മിൻ യോഗത്തെ അറിയിച്ചു.

അടുത്ത യോഗം 29-09-24നു ഗൂഗിൾ മീറ്റ് വഴി നടത്താൻ തീരുമാനിച്ച്, സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ
യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *