മുംബൈ ശാഖ 442മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 442മത് ഭരണസമിതി യോഗം 21-07-2024 നു 10 AM നു ഗൂഗിൾ മീറ്റ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി.

ശ്രീ പി വിജയൻ്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി ടി വി മണിപ്രസാദ്‌ അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.

ശ്രീ ഗിരീഷ് നായർ, അനികേത് ഗിരീഷ് എന്നിവരുടെ
ആജീവനാന്ത അഗത്വ അപേക്ഷകൾ ലഭിച്ചത് യോഗം പരിശോധിച്ച് അംഗീകരിച്ചു

ഗിരിഷ് നായർ, അനികേത് ഗിരീഷ്, ജയശ്രീ ഗിരീഷ് എന്നിവരുടെ PE & WS ആജീവനാന്ത അംഗത്വ അപേക്ഷകളും യോഗം അംഗീകരിച്ച് കേന്ദ്രത്തിലേക്ക് അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി

ശാഖയുടെ ഈ വർഷത്തെ വാർഷികാഘോഷങ്ങൾ December 8 ന് നടത്തുവാനും അതിന് Goregaon Ayappa Mandir Hall, Advance കൊടുത്ത് ബുക്ക് ചെയ്ത വിവരം ഖജാൻജി യോഗത്തെ അറിയിച്ചു. വാർഷികാഘോഷങ്ങളുടെ ഒരുക്കങ്ങൾ തുടങ്ങുവാൻ കൾച്ചറൽ വിങ്ങിനെ ചുമതലപ്പെടുത്തി

തുടർന്ന് ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *