മുംബൈ ശാഖ 431മത് ഭരണ സമിതി യോഗം

മുംബൈ ശാഖയുടെ 431മത് ഭരണ സമിതി യോഗം 21-05-2023 ഞായറാഴ്ച രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി.

പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ യോഗ ശേഷമുള്ള കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ഈയിടെ അന്തരിച്ച ശാഖയുടെ സ്ഥാപക സെക്രട്ടറി ആർ പി ഉണ്ണിയുടെ തുടക്ക കാലത്തെ പ്രവർത്തനങ്ങളെ യോഗം നന്ദിപൂർവ്വം സ്മരിച്ചു.

തുടർന്ന് സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കഴിഞ്ഞ യോഗ ശേഷമുള്ള വരവ് ചിലവ് കണക്കുകൾ എന്നിവയും യോഗം അംഗീകരിച്ചു. കൂടാതെ, 2022-23 സാമ്പത്തിക വർഷത്തെ കരട് Income & Expenditure Account, Balance Sheet എന്നിവ ഖജാൻജി അവതരിപ്പിച്ചത് യോഗം ചർച്ച ചെയ്ത് അംഗീകാരം നൽകുകയും അടുത്ത യോഗത്തിനു മുമ്പായി ഓഡിറ്റിംഗിന് വിധേയമാക്കി യോഗത്തിൽ അവതരിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

ഇന്ന് നടക്കുന്ന കേന്ദ്ര വാർഷിക പൊതുയോഗത്തെക്കുറിച്ച് അദ്ധ്യക്ഷൻ യോഗത്തിൽ വിശദീകരിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

തുളസീദളം ഇപ്പോളും ശാഖയിലെ ചില മേഖലകളിൽ ലഭിക്കുന്നില്ലെന്ന പരാതി മാനേജരെ അറിയിച്ചെന്നും അതിനു ശേഷം അദ്ദേഹം നേരിട്ട് പോസ്റ്റ് ചെയ്യുന്ന തൃശൂർ RMS ഓഫിസിൽ പോയി ഇക്കാര്യം അറിയിച്ചപ്പോൾ അവിടെ നിന്നും എല്ലാ മാസികകളും കൃത്യമായി അയക്കുന്നുവെന്ന മറുപടി ലഭിച്ചതായും, അക്കാര്യം നേരിട്ടു താൻ കണ്ടതായും(മാസിക പോസ്റ്റ് ചെയ്ത ദിവസം സോർട്ടിങ് നടത്തുന്നത്) അദ്ദേഹം അറിയിച്ചതായി ഖജാൻജി യോഗത്തെ അറിയിച്ചു. മുംബയിലെ വിവിധ പോസ്റ്റ് ഓഫിസുകളിൽ നിന്ന് കൃത്യമായി ഡെലിവറി നടത്താത്തതാവണം പ്രശ്ന കാരണം എന്നാണ് യോഗം വിലയിരുത്തിയത്.

വെൽഫെയർ കമ്മിറ്റി ചെയർമാൻ, ശാഖാ തലത്തിൽ നാം വിദ്യാഭ്യാസ-ചികിത്സാ സഹായങ്ങൾ തുടങ്ങിയ വിവിധ കാര്യങ്ങൾ ചെയ്തു വരുന്നുണ്ടെന്നും, മുൻപ് ചെയ്ത പോലെ പൊതുജനങ്ങൾക്കായുള്ള ഒരു പദ്ധതി ഈ വർഷം ചെയ്യാനായി ആലോചിച്ചു വരും യോഗങ്ങളിലായി അവതരിപ്പിക്കാമെന്നും അറിയിച്ചു.

അടുത്ത യോഗം 18.06.2023നു 10.30 A. Mനു ശ്രീ വി പി മുരളീധരന്റെ ഭവനത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ച് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *