മുംബൈ ശാഖയുടെ 42 മത് വാർഷിക പൊതുയോഗം 21-07-2024 രാവിലെ 10.30 AMനു വീഡിയോ കോൺഫറൻസ് വഴി നടത്തി.
ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 45ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
ശ്രീമതി രാജേശ്വരി പ്രമോദിൻ്റ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കഴിഞ്ഞ ഒരു വർഷക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
പ്രസിഡണ്ട് യോഗത്തിൽ സന്നിഹിതരായ എല്ലാ അംഗങ്ങൾക്കും സ്വാഗതമാശംസിച്ചു.
തുടർന്ന് സഭാ നടപടികളായ മുൻ യോഗ റിപ്പോർട്ട് അവതരണം, ശാഖയുടെ വാർഷിക റിപ്പോർട്ട് അവതരണം എന്നിവ സെക്രട്ടറിയും കണക്കവതരണം ഖജാൻജിയും നിർവ്വഹിച്ചു. യോഗം അവയെല്ലാം അംഗീകരിച്ചു.
2024-2025 സാമ്പത്തിക വർഷത്തേക്കുള്ള ഇന്റെണൽ ഓഡിറ്ററായി ശ്രീ കെ ഭരതനെ തിരഞ്ഞെടുത്തു.
2024-2025 സാമ്പത്തിക വർഷത്തേക്കുള്ള സ്റ്റാറ്റുട്ടറി ഓഡിറ്റർ ആയി M/s ഉണ്ണികൃഷ്ണൻ & കമ്പനിയെയും തിരഞ്ഞെടുത്തു.
കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടിയും തുളസീദളം മാനേജൻ ശ്രീ R P രഘുനന്ദനനും, ആശംസാ പ്രസംഗം നടത്തി. ദളം മാനേജർ തുളസീദളം ഓണപ്പതിപ്പിന് കൂടുതൽ പരസ്യങ്ങൾ ശേഖരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചു.
ഈ വർഷത്തെ ശാഖയുടെ വാർഷികാഘോഷങ്ങൾ ഡിസംബർ 8ന് ഗോറിഗാവിലെ അയ്യപ്പ ക്ഷേത്ര ഹാളിൽവെച്ച് നടത്തുവാൻ തീരുമാനിച്ചു. കലാ വിഭാഗത്തെ അതിൻ്റെ ഒരുക്കങ്ങൾ തുടങ്ങുന്നതിനായി ചുമതലപ്പെടുത്തി
ശാഖ കഴിഞ്ഞ വർഷം നടത്തിയ ക്ഷേമ പ്രവർത്തനങ്ങളെ പറ്റി ഖജാൻജി യോഗത്തെ അറിയിച്ചു. ഈ വർഷവും ആവശ്യമുള്ള അംഗങ്ങൾക്ക് കഴിയുന്ന സഹായങ്ങൾ നൽകുന്നുണ്ടെന്നും അറിയിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ അംഗങ്ങൾ, യുവാക്കളെ സമാജ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരേണ്ടതിനെപ്പറ്റിയും കൂടാതെ എല്ലാ അംഗങ്ങളെയും നമ്മുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കേണ്ട ആവശ്യകതയെപ്പറ്റിയും അതിനുള്ള വിവിധ വഴികളെ പറ്റിയും പര്യാലോചിച്ചു.
സെക്രട്ടറിയുടെ നന്ദി പ്രകാശനവും തുടർന്ന് ദേശീയ ഗാനാലാപനത്തോടെ 12.30 മണിയോടെ യോഗം സമാപിച്ചു.