മുംബൈ ശാഖ 423മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 423മത് ഭരണസമിതി യോഗം 26-06-2022 ഞായറാഴ്ച രാവിലെ 10.30 ന് ശ്രീ പി വിജയൻറെ മാരോളിലെ വസതിയിൽ ചേർന്നു.

പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗം ശ്രീമതി ശ്രീദേവി വിജയന്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി.

കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച, കഴിഞ്ഞ യോഗത്തിനു ശേഷമുള്ള വരവ് ചിലവുകൾ എന്നിവ യോഗം അംഗീകരിച്ചു. ശാഖയുടെ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക കണക്കുകൾ(ബാലൻസ് ഷീറ്റ്, ഇൻകം ആൻഡ് എക്സ്പെൻഡിച്ചർ അക്കൗണ്ട്) ഇൻറെണൽ ഓഡിറ്റർ, സ്റ്റാട്യൂട്ടറി ഓഡിറ്റർ എന്നിവർ പരിശോധിച്ച് അംഗീകാരം നൽകിയതായി ഖജാൻജി യോഗത്തെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഭരണസമിതി റിപ്പോർട്ട് യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു.

ശാഖയുടെ വാർഷിക പൊതുയോഗം 2022 ജൂലൈ 24ന് രാവിലെ 11 മണി മുതൽ വീഡിയോ കോൺഫറൻസ് വഴി നടത്തുവാൻ തീരുമാനിച്ചു. പൊതുയോഗ നോട്ടീസ്, ഭരണസമിതി റിപ്പോർട്ട്, ഓഡിറ്റിനു വിധേയമായ കണക്കുകൾ, മുൻ വർഷത്തെ വാർഷിക പൊതുയോഗത്തിന്റെ മിനുട്ട്സ് എന്നിവ അംഗങ്ങൾക്ക് യഥാവിധി അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ശാഖയുടെ വാർഷികാഘോഷങ്ങളുടെ നടത്തിപ്പിനെപ്പറ്റി ആലോചിച്ച് തീരുമാനിച്ച് കരടു രൂപം വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കാൻ കൾച്ചറൽ വിങ്ങിനെ ചുമതലപ്പെടുത്തി.

ശാഖ നൽകി വരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് വൈദ്യസഹായങ്ങൾക്ക് ഉപകരിക്കും വിധം രൂപീകരിച്ച Medical Aid fundലേക്ക് അംഗങ്ങളിൽ നിന്നും കൂടുതൽ സഹായങ്ങൾ അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു.

PE&WS PET 2000 പഞ്ചവത്സര പെൻഷൻ പദ്ധതിയിലേക്ക് ദാതാക്കളോട് രണ്ടാം ഗഡു അഭ്യർത്ഥിച്ചുള്ള പ്രസിഡണ്ടിന്റെ അഭ്യർത്ഥന യോഗത്തിൽ വെച്ച് വിവിധ മേഖലാ അംഗങ്ങൾക്ക് കൈമാറി. ജൂലൈ 31നു മുമ്പായി ഈ തുകകൾ കേന്ദ്രത്തിലേക്ക് നേരിട്ടയക്കുവാൻ അദ്ധ്യക്ഷൻ അംഗങ്ങളോട് അഭ്യർത്ഥിച്ചു.

കേന്ദ്ര തലത്തിൽ നടന്ന സെൻസസ് പ്രവർത്തനങ്ങളിൽ ഇനിയും വിവരങ്ങൾ നൽകാൻ ബാക്കിയുള്ളവരോട് അക്കാര്യം അഭ്യർത്ഥിക്കാനും കിട്ടിയ വിവരങ്ങൾ പരിശോധിച്ച് വിവരങ്ങളുടെ സാധുത നോക്കുവാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ കേന്ദ്ര വാർഷികത്തിൽ വെച്ച് ആചാര്യ രത്നം ബഹുമതി നൽകി ആദരിച്ച ശ്രീ കെ പി ഗോപാല പിഷാരോടിക്ക്(അനിയമ്മാവൻ) യോഗം അനുമോദനങ്ങൾ നേർന്നു.

ജോ.സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം ഉച്ചക്ക് 2.30 ന് നു സമാപിച്ചു.

4+

Leave a Reply

Your email address will not be published. Required fields are marked *