മുംബൈ ശാഖയുടെ 422മത് ഭരണസമിതി യോഗം 29-05-2022 ഞായറാഴ്ച 5PM നു വീഡിയോ കോൺഫറൻസ് വഴി കൂടി.
പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗം കുമാരി അനുശ്രീ അരുണിന്റെ പ്രാർത്ഥനയോടെ തുടങ്ങി.
കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച, കഴിഞ്ഞ യോഗത്തിനു ശേഷമുള്ള വരവ് ചിലവുകൾ എന്നിവ യോഗം അംഗീകരിച്ചു.
2021-22 സാമ്പത്തിക വർഷത്തേക്കുള്ള Income & Expenditure Account, 31-03-2022ൻറെ ബാലൻസ് ഷീറ്റ് എന്നിവ ഖജാൻജി യോഗത്തിൽ അവതരിപ്പിച്ചത് ചെറിയ ഭേദഗതികളോടെ അംഗീകരിച്ചു. കണക്കുകൾ Internal Auditor, Statutory Auditor എന്നിവരാൽ പരിശോധിച്ചു അംഗീകാരം നേടുവാൻ ഖജാൻജിയെ ചുമതലപ്പെടുത്തി.
പി എ പിഷാരോടി കാൻസർ ചികിത്സാ സഹായത്തിനു ലഭിച്ച അപേക്ഷ യോഗം പരിശോധിച്ച് നൽകുവാൻ തീരുമാനിച്ചു. കൂടാതെ ശാഖയിൽ നിന്നും വന്ന മറ്റൊരു ചികിത്സാ ധനസഹായ അഭ്യർത്ഥനയിലും യോഗം ഒരു നിശ്ചിത തുക നൽകുവാൻ തീരുമാനിച്ചു.
കോവിഡ് മാറിയ സാഹചര്യത്തിൽ സമാജത്തിന്റെ പ്രവർത്തനങ്ങൾ മുൻ വർഷങ്ങളിലെപ്പോലെ പുനരുജ്ജീവിപ്പിക്കേണ്ട ആവശ്യകത തുടർ ചർച്ചയിൽ ഉയർന്നുവരികയും അതിനുള്ള പ്രവർത്തനങ്ങൾ എല്ലാ സബ് കമ്മിറ്റികളും ഏരിയാ മെമ്പർമാരും നടത്തേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അതിൻറെ മുന്നോടിയെന്ന വണ്ണം അടുത്ത യോഗം ജൂൺ 26 ഞായറാഴ്ച ശ്രീ പി വിജയൻറെ വസതിയിൽ വെച്ച് കൂടുവാൻ തീരുമാനിച്ച്, സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 6.15 നു സമാപിച്ചു.