പിഷാരോടി സമാജം മുംബൈ ശാഖയുടെ 417മത് ഭരണസമിതി യോഗം 31.10.2021 നു രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി.
പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ സമാരംഭിച്ചു.
കഴിഞ്ഞ യോഗത്തിനു ശേഷം ഇന്നുവരെയുള്ള കാലയളവിൽ അന്തരിച്ച അംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു.
പുതിയതായി ശാഖാ അംഗത്വത്തിന് അപേക്ഷ ലഭിച്ച ന്യൂ മുബൈ ഏരിയയിലെ പത്മിനി മാധവന്റെയും ടി.വി ഗോപകുമാറിന്റെയും സ്മിത ഗോപകുമാറിന്റെയും അപേക്ഷകൾ യോഗം വിലയിരുത്തുകയും അവ അംഗീകരിക്കുകയും ചെയ്തു.
ഖജാൻജി അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു. ഡോംബിവില്ലി, കൽവ-ഘാട്കോപ്പർ ഏരിയകളിൽ ലെ കളക്ഷനുകൾ മിക്കവാറും പൂർത്തിയായതായും മറ്റുള്ള ഏരിയകളിലെ കളക്ഷനുകൾ എത്രയും പെട്ടെന്ന് കളക്റ്റ് ചെയ്യുവാൻ അതാത് ഏരിയാ മെമ്പർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ശാഖയിലെ ഒരംഗത്തിൽ നിന്നും ചികിത്സാ സഹായത്തിനായി ലഭിച്ച അപേക്ഷ പ്രത്യേക ഭരണസമിതി യോഗത്തിൽ അംഗീകരിക്കുകയും അത് പ്രകാരം അദ്ദേഹത്തിന് സഹായം നൽകിയതായും ഖജാൻജി യോഗത്തെ അറിയിച്ചു.
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഈ വർഷത്തെ ശാഖാ വാർഷികവും ഡിസംബർ 25-26 തിയ്യതികളിൽ ഓൺലൈനായി നടത്താൻ തീരുമാനിച്ച വിവരം കലാവിഭാഗം കൺവീനർ ശ്രീ വി പി ശശിധരൻ യോഗത്തെ അറിയിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്തു.
പ്രോഗ്രാം എൻട്രികൾക്കുള്ള ഗുഗിൾ ഫോം വിതരണം ചെയ്തതായും അവ ലഭിക്കാനുള്ള അവസാന ദിവസം 20th നവമ്പർ 2021 ആണെന്നും റെക്കാഡ് ചെയ്ത പ്രോഗ്രാമുകൾ ഡിസംബർ പത്താം തിയതിക്കുള്ളിൽ കിട്ടണമെന്ന് അംഗങ്ങളെ അറിയിക്കുന്നതാണെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു
ഈ വർഷത്തെ കേന്ദ്ര അവാർഡുകൾ ലഭിച്ച മുംബൈ ശാഖയിൽ നിന്നുള്ള അഞ്ജന നന്ദകുമാറിനേയും അപൂർവ്വ രാമചന്ദ്രനെയും യോഗം അഭിനന്ദിച്ചു.
തുടർന്ന് ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ ഉച്ചക്ക് 12.15 നു യോഗം പര്യവസാനിച്ചു.