ശാഖയുടെ 445മത് ഭരണസമിതിയോഗം വീഡിയോ കോൺഫറൻസിലൂടെ 20-10-2024നു രാവിലെ 10:30 AMനു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി.
ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കഴിഞ്ഞമാസകാലയളവിൽ അന്തരിച്ച ശാഖാ അംഗങ്ങളുടെയും മറ്റു സമുദായാംഗങ്ങളുടെയും ചരമത്തിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി ശ്രീ മണിപ്രസാദ് അവതരിപ്പിച്ച മുൻ യോഗ മിനുട്ട്സ്, ഖജാൻജി ശ്രീ വി പി മുരളീധരൻ അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.
കലാവിഭാഗം കൺവീനർ ശ്രീ വി പി ശശിധരൻ ഒക്ടോബർ 15 വരെ ലഭിച്ച എൻട്രികളുടെ കണക്കും വാർഷികത്തിന് വരുന്ന ഏകദേശ സമയവും വിശദീകരിച്ചു. മറ്റു വേണ്ട മുന്നൊരുക്കങ്ങൾ നടത്തുവാൻ കലാവിഭാഗത്തെ ചുമതലപ്പെടുത്തി.
ചികിത്സാ സഹായത്തിനായി ശാഖയിൽ നിന്നും ലഭിച്ച ഒരു അപേക്ഷ യോഗം പരിശോധിച്ച് ധനസഹായം നൽകുവാൻ തീരുമാനിച്ചു. ചികിത്സാ സഹായത്തിനായി കേന്ദ്രതലത്തിൽ നിന്നും ലഭിച്ച ഒരു അപേക്ഷയും യോഗം പരിഗണിക്കുകയും ശാഖയിലെ അംഗങ്ങളുടെ കൂടെ സഹകരണത്തോടെ ചെയ്യാവുന്ന സഹായം നൽകുവാനും തീരുമാനിച്ചു.
തുടർന്ന് ജോ. സെക്രട്ടറി ശ്രീ ടി പി ശശികുമാറിന്റെ കൃതജ്ഞ്യതയോടെ യോഗം 12 മണിക്ക് പര്യവസാനിച്ചു.