മുംബൈ ശാഖ 414 മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 414 മത് ഭരണസമിതി യോഗം വിഡിയോ കോൺഫറൻസ് വഴി 11-07-2021 ഞായറാഴ്ച രാവിലെ 10:30 നു കൂടി.

പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗം ശ്രീ മാപ്രാണം വിജയന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. 2021-22 ആദ്യപാദത്തിലെ ദളം, എജുകേഷണൽ സൊസൈറ്റി എന്നിവയുടെ വരിസംഖ്യ, മറ്റു സമാഹരണങ്ങൾ എന്നിവ കേന്ദ്രത്തിലേക്ക് അയച്ചതായി ഖജാൻജി യോഗത്തെ അറിയിച്ചു.

പുതുതായി അംഗത്വത്തിനപേക്ഷിച്ച ശ്രീ അരവിന്ദ് കുട്ടികൃഷ്ണന്റെയും അനിരുദ്ധ് കുട്ടികൃഷ്ണന്റെയും അപേക്ഷകൾ യോഗം വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്തു.

2020-21 സാമ്പത്തിക വർഷത്തെ കണക്കുകൾ ഓഡിറ്റ് ചെയ്ത് കിട്ടിയതായി ഖജാൻജി യോഗത്തെ അറിയിച്ചു. സെക്രട്ടറി അവതരിപ്പിച്ച Annual Report യോഗം അംഗീകരിക്കുകയും തുടർന്ന് ശാഖയുടെ Annual General Meeting ജൂലായ് 31 ന് വൈകുന്നേരം 4 മണിക്ക് Google Meet വഴി വീഡിയോ കോൺഫറൻസിലൂടെ നടത്തുവാൻ തീരുമാനിച്ചു.

PE&WS നൽകി വരുന്ന പെൻഷൻ വർധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം യോഗം സ്വാഗതം ചെയ്യുകയും അംഗങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നത്ര സഹകരണം നൽകുവാൻ ശ്രമിക്കുന്നുണ്ടെന്നും പ്രസിഡണ്ട് യോഗത്തെ അറിയിച്ചു.

സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള രണ്ട് അംഗങ്ങളുടെ അപേക്ഷകൾ യോഗം വിലയിരുത്തുകയും സമാജത്തിന്റെ സാമ്പത്തിക പരിധിക്കുള്ളിൽ നിന്നുകൊണ്ട് അവർക്കു വേണ്ടുന്ന സഹായങ്ങൾ നൽകുവാൻ തീരുമാനിക്കുകയും ചെയ്തു.

സമാജം വെബ്‌സൈറ്റ് നടത്തുന്ന രാമായണ പാരായണ സൽസംഗത്തിനും യുവചൈതന്യം നടത്തുന്ന ഓണാഘോഷത്തിനും ആശംസകൾ നേർന്നു.

ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ ഉച്ചക്ക് 12 1/2 യോടെ യോഗം പര്യവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *