മുംബൈ ശാഖയുടെ 447മത് ഭരണസമിതി യോഗം 12-01-2025നു വീഡിയോ കോൺഫറൻസ് വഴി 11.30 AMനു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
ഇക്കഴിഞ്ഞ കാലയളവിൽ അന്തരിച്ച ശാഖാ അംഗങ്ങൾക്കും സമുദായാംഗങ്ങൾക്കും മറ്റു പ്രമുഖ വ്യക്തികൾക്കും അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി മുൻ യോഗ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. ഖജാൻജി അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു. കൂടാതെ വാർഷികാഘോഷത്തിന്റെ മൊത്തത്തിലുള്ള വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചതും യോഗം അംഗീകരിച്ചു.
താഴെപ്പറയുന്ന പുതിയ ആജീവനാന്ത അംഗത്വ അപേക്ഷകൾ യോഗം പരിശോധിച്ച് അംഗീകാരം നൽകി.
Anand S Kumar
Dr. Bhavyaja N P
Akhil Gopikumar
RONAK PISHARODY
പിഷാരോടി എഡ്യൂക്കേഷണൽ സൊസൈറ്റി അംഗത്വത്തിനായി അപേക്ഷിച്ച സുനിൽ നാരായണൻ, രശ്മി സുനിൽ എന്നിവരുടെ അപേക്ഷയും അംഗീകരിച്ച് കേന്ദ്രത്തിലേക്ക് അയക്കുവാൻ തീരുമാനിച്ചു.
വാർഷികാഘോഷ പരിപാടികളുടെ അവലോകനം നടത്തി. പരിപാടികളുടെ നിലവാരത്തിലും സമയക്രമത്തിലും കാണികളുടെ പങ്കാളിത്തത്തിലും മികച്ചതായിരുന്നു ഇത്തവണത്തേത് എന്ന് യോഗം വിലയിരുത്തി. ക്ഷേത്രകലകളിൽ ഇക്കുറി അവതരിപ്പിച്ച ശീതങ്കൻ തുള്ളലും നല്ല നിലവാരം പുലർത്തിയെന്നും യോഗം വിലയിരുത്തി. കേന്ദ്ര ഭാരവാഹികളിൽ നിന്നും മറ്റു ശാഖകളിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചതെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു.
സമാജം നൽകി വരുന്ന വിവിധ അവാർഡുകൾക്ക് വരും വർഷങ്ങളിൽ അംഗങ്ങളിൽ നിന്നും കൂടുതൽ ശ്രദ്ധ വേണ്ടതുണ്ടെന്നും ഫെബ്രുവരിക്ക് മുമ്പായി തന്നെ കേന്ദ്ര അവാർഡുകൾക്കുള്ള നിബന്ധനകൾ പാലിക്കാൻ എല്ലാവരെയും ഓർമ്മിപ്പിക്കണമെന്നും സെക്രട്ടറി ഏരിയ അംഗങ്ങളെ ഓർമ്മിപ്പിച്ചു.
പുതുതായി ആരംഭിച്ച മഹിളാ യുവ വിംഗുകൾ അവരുടേതായ യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
തുടർന്ന് അടുത്ത യോഗം ഫെബ്രുവരി 23നു ശ്രീ വി പി മുരളീധരന്റെ സാന്റാക്രൂസിലുള്ള വസതിയിൽ ചേരുവാൻ തീരുമാനിച്ച്, സെക്രട്ടറിയുടെ നന്ദിപ്രകാശനത്തോടെ യോഗം സമാപിച്ചു.