പിഷാരോടി സമാജം മഞ്ചേരി ശാഖയുടെ ഒക്ടോബർ മാസ യോഗം 10-10-2021 ഞായറാഴ്ച ശാഖാ സെക്രട്ടറി ഐ പി ഗോവിന്ദരാജന്റെ ഗൃഹമായ ചെറുകുന്നിലെ “രാജശ്രീ”യിൽ വെച്ച് നടന്നു.
രാവിലെ 11 മണിക്ക് ഗൃഹനാഥൻ ആർ പി രാധാകൃഷ്ണ പിഷാരോടിയുടെ സാന്നിദ്ധ്യത്തിൽ ഗൃഹനാഥ ഐ പി അംബുജാക്ഷി പിഷാരസ്യാർ ദീപ പ്രോജ്ജ്വലനം നടത്തിയതോടെ യോഗനടപടികൾ ആരംഭിച്ചു.
തുടർന്ന് സി പി രാമകൃഷ്ണൻ പ്രാർത്ഥനയും നാരായണീയ പാരായണവും നടത്തി. സെക്രട്ടറി ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങളുടെയും പ്രമുഖ രാഷ്ട്രീയ സാമുദായിക കലാ സാംസ്കാരിക പ്രവർത്തകരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
വൈസ് പ്രസിഡണ്ട് ഡോ. വി എം വാസുദേവൻ അധ്യക്ഷനായ യോഗത്തിൽ അദ്ദേഹം ഇന്നത്തെ സാഹചര്യത്തിൽ സമാജാംഗങ്ങളുടെ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾക്കും കൂട്ടായ്മക്കും ഗൃഹങ്ങളിൽ വെച്ച് സ്വജനങ്ങളോടോത്തുള്ള യോഗം ഇടയാക്കുന്നതിന്റെ പ്രാധാന്യം പ്രത്യകം എടുത്തു പറഞ്ഞു.
സെക്രട്ടറി 2021 സെപ്തംബറിലെ യോഗ റിപ്പോർട്ടും, ട്രഷറർ 2021 സെപ്റ്റംബർ കൂടിയുള്ള വരവ് ചിലവ് കണക്കും അവതരിപ്പിച്ചത് ചർച്ചകൾക്ക് ശേഷം യോഗം അംഗീകരിച്ചു.
തുടർന്ന് നടന്ന ശാഖാ വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിൽ കേന്ദ്ര വൈസ് പ്രസിഡണ്ടും ശാഖാ ജോ. സെക്രട്ടറിയുമായ കെ പി മുരളി അവാർഡ് ജേതാക്കളെ യോഗത്തിന് പരിചയപ്പെടുത്തി. SSLC ക്ക് ഫുൾ A+ കിട്ടി ഇരിങ്ങാട്ടിരി ഇ പി രാജശേഖരന്റെ മകൻ രമേഷിന് ശാഖാ വൈസ് പ്രസിഡണ്ട് സി പി രാമകൃഷ്ണൻ അവാർഡ് നൽകി. SSLC ക്ക് ഫുൾ A+ കിട്ടിയ കോട്ടക്കൽ ഹരീശ്വരന്റെ മകൻ സിദ്ധാർത്ഥിനു സെക്രട്ടറി ഐ പി ഗോവിന്ദരാജൻ അവാർഡ് നൽകി. SSLC CBSE ക്ക് ഉയർന്ന ഗ്രേഡ് ലഭിച്ച എടരിക്കോട് അമ്പലവട്ടത്ത് പ്രമോദ് കൃഷ്ണയുടെ മകൾ ഗോപികക്ക് ട്രഷറർ എം പി വേണുഗോപാലൻ അവാർഡ് നൽകി.
പ്ലസ് ടു വിന് ഉയർന്ന ഗ്രേഡ് ലഭിച്ച കുളത്തൂർ എ പി വേണുഗോപാലിന്റെ മകൻ ആദർശിന് കമ്മിറ്റിയംഗം കെ പി കരുണാകരൻ അവാർഡ് നൽകി.
ആശംസാപ്രസംഗത്തിൽ കുട്ടികൾക്ക് ലഭിക്കുന്ന ആദരവ് തിരിച്ച് സമൂഹത്തിന് നൽകുവാൻ ബാധ്യസ്ഥരാണെന്നും സമൂഹത്തോടുള്ള കടപ്പാട് മറക്കരുതെന്നും ഓർമ്മിപ്പിച്ചു. ശ്രദ്ധയോടുള്ള പഠനവും ഉന്നത പദവിയും നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ ശാഖാ വൈസ് പ്രസിഡണ്ട് വിശദമാക്കി. കൂടാതെ മത്സരബുദ്ധിയോടെ ഉന്നത പദവികൾ നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ വിശദമാക്കി സംസാരിച്ചു. കേന്ദ്ര വൈസ് പ്രസിഡണ്ട് കെ പി മുരളി ആശംസ പ്രസംഗത്തിൽ കുട്ടികൾ ഭാവിയിൽ ഉന്നത വിജയം കൈവരിക്കട്ടെ എന്ന് ആശംസിച്ചു, തെറ്റായ മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് ശരിയായ വഴി തിരിഞ്ഞെടുത്ത് ശരിയായ വ്യക്തി സംസ്കാരം നേടേണ്ടതിനെ പറ്റി പറഞ്ഞു.
വ്യക്തി ജീവിതത്തിൽ ലക്ഷ്യബോധത്തോടെയുള്ള പഠനവും പ്രവർത്തിയും വേണമെന്നതിന്റെ പ്രാധാന്യം ആശംസാ പ്രസംഗത്തിൽ എ പി വേണുഗോപാൽ മാഷ് എടുത്തു പറയുകയുണ്ടായി.
മറുപടി പ്രസംഗത്തിൽ അവാർഡ് ജേതാക്കൾ അവാർഡ് ലഭിച്ചതിൽ സന്തോഷവും നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് നടന്ന സംഘടനാ ചർച്ചയിൽ ഗസ്റ്റ് ഹൌസിലേക്ക് പുതിയ മെമ്പർമാരെ ചേർക്കണമെന്ന് ഡോ. വി എം വാസുദേവൻ നിർദ്ദേശിച്ചു. ശാഖാ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും തീരുമാനിച്ചു.
ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ മീറ്റിംഗ് സമംഗളം അവസാനിച്ചു.
അവാർഡ് വിതരണ ഫോട്ടോകൾ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
https://samajamphotogallery.blogspot.com/2021/10/2021.html