മഞ്ചേരി ശാഖ 2024 മെയ് മാസ യോഗം

28.05.24 ന് ചൊവ്വാഴ്ച  3.30PMന് പുലാമന്തോൾ നളപാകം ഹാളിൽ വച്ച് ശാഖയുടെ മെയ് മാസയോഗം മൗന പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രസിഡണ്ടിൻ്റെ അഭാവത്തിൽ ഉപാദ്ധ്യക്ഷൻ ഡോ.വാസുദേവൻ്റെ അദ്ധ്യക്ഷത വഹിച്ചു.

കെ.പി. കരുണാകര പിഷാരോടിഏവർക്കും സ്വഗതം പറഞ്ഞു. എ.പി വേണുഗോപാലൻ നാരായണീയ പാരായണം നിർവ്വഹിച്ചു. ഈ കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കും മറ്റു പ്രമുഖ വ്യക്തികൾക്കും നിത്യശാന്ത്യക്കായ് മൗന പ്രാർത്ഥന നടത്തി അനുശോചനം രേഖപ്പെടുത്തി.

അനുമോദനം:

പല മേഖലകളിലും പ്രശസ്ത വിജയം കൈവരിച്ചവരേയും എസ് എൽ സി, +2 തുടങ്ങി വിവിധ പരീക്ഷകളിൽ വിജയിച്ചവരേയും കൂടാതെ സിവിൽ സർവ്വീസ് വിജയം കരസ്ഥമാക്കിയ ഭരത് കൃഷ്ണപിഷാരോടിയേയും യോഗം അനുമോദിച്ചു. ഏകദേശം അമ്പത് വർഷത്തിനി ശേഷമാവണം നമ്മുടെ സമുദായത്തിലേക്ക് ഒരു സിവിൽ സർവ്വീസ് വിജയം ഉണ്ടായതെന്ന കാര്യവും അനുമോദന പ്രസംഗത്തിൽ അദ്ധ്യക്ഷൻ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ യോഗ റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. കണക്കുകൾ ട്രഷറർ വായിച്ചതും യോഗം അംഗീകരിച്ചു.

തുടർന്ന് നടന്ന സംഘടനാ ചർച്ചയിൽപ്രസിഡണ്ടിൻ്റെ രാജി സംബന്ധിച്ച വിഷയം ഉപാദ്ധ്യക്ഷൻ Dr. വാസുദേവൻ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ അടുത്ത വാർഷിക പൊതു യോഗം വരെ തുടരാൻ അഭ്യർത്ഥിക്കുകയും അത് നിരസിക്കുകയാണെങ്കിൽ അടുത്ത മാസാന്ത യോഗത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുവാനും തീരുമാനിച്ചു. ജൂൺ 2 ന് നടക്കുന്ന പ്രതിനിധി സഭായോഗത്തിൽ സഭാംഗങ്ങൾ എല്ലാവരും പങ്കെടുക്കുവാനും കഴിയുന്നതും ഒരുമിച്ചു പോകുവാനും തീരുമാനിച്ചു.

ബൈലോ അമെൻമെൻ്റ് സംബന്ധിച്ച് ശാഖയുടെ തീരുമാനം യോഗത്തിൽ വേണ്ട വിധം അവതരിപ്പിക്കാൻ തീരുമാനമെടുത്തു.

2023 – 24 ലെ അവാർഡ്, സ്കോളർഷിപ്പ്, വിദ്യാഭ്യാസ ധനസഹായം എന്നിവക്കുള്ള അപേക്ഷ ജൂൺ 30 ന് മുമ്പ് സ്വീകരിക്കുവാനും അടുത്ത യോഗം ശാഖാ മന്ദിരത്തിൽ ജൂലായ് 21 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തുവാനും ആയത് അവാർഡ് സമ്മേളനമായി ചേർന്ന് അവ വിതരണം ചെയ്യുവാനും തീരുമാനമെടുത്തു.

മറ്റു വിഷയങ്ങൾ ഇല്ലാത്തതുകൊണ്ട് ജോ സെക്രട്ടറി എ.പി. വേണുവിൻ്റെ നന്ദിയോടെ യോഗം അവസാനിച്ചു.
സെക്രട്ടറി

1+

Leave a Reply

Your email address will not be published. Required fields are marked *