04-08-2024 ന് ശാഖാ സെക്രട്ടറി പ്രസിഡൻ്റ് തുടങ്ങി ഭരണസമിതി അംഗങ്ങൾ രാജിവെച്ചതിനാൽ പ്രവർത്തനം നിശ്ചലമായതിനെ തുടർന്ന് 23-02-25 ന് കേന്ദ്രഭരണ സമിതി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിൽ ശാഖയിലെ നിലവിലെ കമ്മറ്റി തുടരുകയും പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനും തീരുമാനമെടുത്തു. കേന്ദ്ര കമ്മറ്റിയുടെ(ജനറൽ സെക്രട്ടറി) രേഖാമൂലമുള്ള നിർദ്ദേശ പ്രകാരം ശാഖാ സെക്രട്ടറി കെ.പി. മുരളിയോട് ശാഖായോഗം വിളിച്ചു ചേർത്ത് പ്രവർത്തനം തുടരുവാൻ ആവശ്യപ്പെടുകയും ചെയ്തു. അതിൻപ്രകാരം ശാഖയുടെ മാസാന്ത ഭരണസമിതി യോഗം 23–03–25 ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് Dr. വാസുദേവൻ്റെ ഭവനമായ പുലാമന്തോൾ “ശാന്തി”യിൽ വച്ച് ചേർന്നു.
പ്രസിഡൻ്റിൻ്റെ അഭാവത്തിൽ വൈസ് പ്രസിഡൻ്റ് ഡോ. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ഗൃഹനാഥ Dr. തുളസി, നാരായണി കുട്ടി പിഷാരസ്യാർ , കെ.പി കരുണാകര പിഷാരോടി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. Dr. വാസുദേവൻ ഏവർക്കും സ്വാഗതം പറഞ്ഞു. കെ.പി. മുരളി പ്രാർത്ഥനയും, എ. ആർ ഉണ്ണി നാരായണീയ പാരായണവും നിർവ്വഹിച്ചു.
വളരേ ശുഷ്കമായി കൊണ്ടിരിക്കുന്ന ഒരു സമുദായത്തിൻ്റെ ഇതിഹാസ തുല്യവും മാതൃകാപരവുമായ ആത്മീയ സംസ്കാരം സംരക്ഷിക്കുന്നതിനും പകർന്നു നൽകുന്നതിനും നമുടെ സമുദായം നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പരസ്പരം മനസ്സിലാക്കിയും തെറ്റുകുറ്റങ്ങൾ പൊറുത്തും മുന്നോട്ടു പോയാൽ മാത്രമേ തലയുയർത്തി നിൽക്കാൻ സാധിക്കയുള്ളൂ. അല്ലെങ്കിൽ തലതാഴ്തി മടങ്ങി ഒതുങ്ങി ഒടുങ്ങേണ്ടി വരുമെന്നും ഇത് മനസ്സിലാക്കി പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാവണമെന്നും അദ്ധ്യക്ഷ ഭാഷണത്തിൽ ഡോ. വാസുദേവൻ പറഞ്ഞു.
ഈ കാലയളവിൽ നമ്മേ വിട്ടു പിരിഞ്ഞ സ്വജനാംഗങ്ങൾക്കും മറ്റു പ്രമുഖ വ്യക്തികൾക്കും നിത്യശാന്തിക്കായി മൗന പ്രാർത്ഥനയോടെ അനുശോചനം രേഖപ്പെടുത്തി.
ഈ വർഷത്തെ കിളിക്കുന്ന് കാവ് ” ഭദ്രപ്രിയ” പുരസ്കാരത്തിന് അർഹനായ ഡോ. വാസുദേവനേ യോഗം അനു ചോദിച്ചു. 30-3-25ന് നടക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ പരമാവധി അംഗങ്ങൾ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു. കൂടാതെ മറ്റു മേഖലകളിൽ ഉന്നത വിജയവും മറ്റും കരസ്ഥമാക്കിയ എല്ലാ സമുദായാഗങ്ങളേയും യോഗം അഭിനന്ദിച്ചു.
തുടർന്ന് 4- 8-24ലെ യോഗ റിപ്പോർട്ട് സെക്രട്ടറിയും ഇതുവരെയുള്ള കണക്ക് ട്രഷററും അവതരിപ്പിച്ചത് യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. ഇരിങ്ങാലക്കുട കഴകക്കാരുടെ പ്രശ്നത്തിൽ കേന്ദ്രമെടുക്കുന്ന തീരുമാനത്തിന് പിന്തുണ നൽകുവാൻ തീരുമാനിച്ചു.
കേന്ദ്ര പ്രതിനിധി സഭാംഗങ്ങൾ – നിലവിൽ പ്രവർത്തനം നിലച്ചിരുന്ന ശാഖയുടെ ഇപ്പോഴത്തെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് നിലവിലുള്ള പ്രതിനിധി സഭാംഗങ്ങളിൽ നിന്നും വ്യക്തിപരമായി പങ്കെടുക്കുവാൻ കഴിയില്ലെന്നറിയിച്ച നാലു പേരേ ഒഴിവാക്കി പുതിയ നാലുപേരേ ഉൾക്കൊള്ളിച്ച് പുതിയ പ്രതിനിധി സഭാംഗങ്ങളെ തിരഞ്ഞെടുക്കുകയും ലിസ്റ്റ് കേന്ദ്രത്തിനയക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
പ്രതിനിധി സഭാഗങ്ങൾ :-
1. കെ.പി. മുരളി, – Pho:9447672144
2.ഡോ.വാസുദേവൻ 9846764228,
3 . ഐ.പി.ഗോവിന്ദരാജൻ 9446768010
4 എ.പി സദാനന്ദൻ കരിക്കാട് -95399 11971,
5.തുവ്വൂർ രാമകൃഷ്ണൻ – 9400684677,
6.എ.രഘുനാഥനുണ്ണി – 8943649854,
7.സി പി ബാലകൃഷ്ണപിഷാരോടി ചെങ്ങര 994641640,
8 എ.പി. വേണുഗോപാൽ 9496361520,
9.എം.പി. വേണുഗോപാൽ 974560816,
10 എ അജയകുമാർ
11 . കാർവണ്ണൻ പുന്നപ്പാല 9495741362,
12. കരുണകരപിഷാരോടി 994664776,
13. ആനന്ദൻ കൊളത്തൂർ 9020091784,
14 . അച്ചുതൻ, എൻ, എസ്സ് പാലൂർ
15 മഞ്ജുള K
16.എ. കൃഷ്ണദാസ് 9446409 208,
17.കോട്ടക്കൽ ഹരീശ്വരൻ.
തുടർന്ന് നടന്ന സംഘടനാ ചർച്ചയിൽ സമാജ വരിസംഖ്യ, തുളസീദളം, ട്രസ്റ്റ് വരിസംഖ്യ, പ്രവർത്തന ഫണ്ട് എന്നിവ പരമാവധി വേഗത്തിൽ പിരിച്ചെടുക്കുന്നതിനും കിട്ടുന്നതിനനുസരിച്ച് കേന്ദ്ര കുടിശ്ശിക തീർക്കാനും തീരുമാനിച്ചു.
തുളസിദളം കലാസാംസ്കാരിക സമിതിയിലേക്ക് ശാഖയുടെ പ്രതിനിധികളായി, കൃഷ്ണപുരത്ത് മുരളി, കോട്ടക്കൽ ഹരീശ്വരൻ, മായ പാലൂർ എന്നിവരെ തിരഞ്ഞെടുത്തു.
ശാഖാ പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരു ഏകദിന വിജ്ഞാന വിനോദയാത്ര സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പറയിപെറ്റ പന്തിരുകുലത്തിലെ രണ്ടോമൂന്നോ ആത്മീയ കേന്ദ്രങ്ങൾ സന്ദർശ്ശിക്കാനും ആയത് മെയ് ആദ്യവാരം നടത്തുന്നതിനും വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനും അച്ചുതൻ, അജയൻ, എ ആർ ഉണ്ണി എന്നിവരെ ചുമതലപ്പെടുത്തി.
അടുത്ത മാസയോഗം കൊളത്തൂർ വച്ച് നടത്തുവാൻ തീരുമാനിച്ചു. ട്രഷറർ വേണുഗോപാലിൻ്റെ നന്ദിയോടെ യോഗം സമാപിച്ചു.