കോട്ടയം ശാഖയുടെ നവംബർ മാസത്തെ യോഗം 11-11-23 നു പ്രസിഡണ്ട് ശ്രീ A.P. അശോക് കുമാറിന്റെ ഭവനം, അശോകത്തു പിഷാരത്തു വെച്ചു നടന്നു. ഹരിലക്ഷ്മിയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം യോഗത്തിനു വിശിഷ്ടാതിഥിയായി എത്തിയ കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരടിയെയും എല്ലാ ശാഖ അംഗങ്ങളെയും ഗൃഹനാഥൻ സ്വാഗതം ചെയ്തു.
അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം നടന്ന അനുമോദന യോഗത്തിൽ 34 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം 31-10-2023 നു ട്രാവൻകൂർ ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച ശാഖ പ്രസിഡണ്ട് ഏറ്റുമാനൂർ അശോക് കുമാറിനെ വിശിഷ്ടാതിഥി പൊന്നാട അണിയിച്ചു ആദരിച്ചു. ശാഖയുടെ ഒരു സ്നേഹോപഹാരം ശാഖ രക്ഷാധികാരി മധുസൂധന പിഷാരടി നൽകി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു. കേന്ദ്ര പെൻഷനു വേണ്ടി ശാഖയിൽ നിന്നും അയച്ച അമ്മിണി പിഷാരസ്യാരുടെ അപേക്ഷ കേന്ദ്രം അംഗീകരിച്ച വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു.
തുടർ ചർച്ചയിൽ കേന്ദ്ര പ്രസിഡണ്ടായി ചാർജ്ജെടുത്ത ശേഷം ശാഖയിലേക്കു ആദ്യമായി എത്തിയ ശ്രീ ഹരികൃഷ്ണ പിഷാരടിയെ ശാഖ അംഗങ്ങൾ ഏവരും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും വരവിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
തുടർന്നു നടന്ന ചർച്ചയിൽ ശാഖയുടെ പഴയ ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്ന നീണ്ടൂർ സഹകരണ ബാങ്കിലെ FD കാലം കൂടിയതിനാൽ ധനലക്ഷ്മി ബാങ്കിൽ FD ആയി നിക്ഷേപിക്കുവാൻ തീരുമാനിച്ചു. ഇതിൽ നിന്നുള്ള പലിശ ശാഖയുടെ സ്കോളർഷിപ്പിനും പുതിയതായി തുടങ്ങിയ ചികിത്സ സഹായ നിധിയിലേക്കും ഉപയോഗിക്കുവാൻ തീരുമാനിച്ചു. ഉല്ലാസ യാത്ര ശാഖ അംഗങ്ങളുടെ അഭിപ്രായം അനുസരിച്ചു ഏപ്രിലിൽ നടത്തുവാൻ തീരുമാനിച്ചു.
യോഗത്തിനു വളരെയധികം അംഗങ്ങൾ എത്തി ചേർന്നതിൽ കേന്ദ്ര പ്രസിഡണ്ട് ഹരികൃഷ്ണ പിഷാരടി അതിയായ സന്തോഷം പ്രകടിപ്പിച്ചു. കേന്ദ്രത്തിൽ വളരെ നല്ല രീതിയിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെക്കുന്ന വിവിധ വിങ്ങുകളായ തുളസീദളം, ഗുരുവായൂർ ഗസ്റ്റ് ഹൗസ്, വെൽഫയർ സൊസൈറ്റി എന്നിവയുടെ പ്രവർത്തനങ്ങളെ പറ്റിയും വിശദീകരിച്ചു. ഡിസംബർ 29, 30 തീയതികളിൽ നടത്തുന്ന ജ്യോതിർഗമയ പരിപാടിയുടെ വിശദ വിവരങ്ങളും നൽകി. ശാഖയിൽ നിന്നും കൂടുതൽ അംഗങ്ങളെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
അടുത്ത മാസത്തെ യോഗം 10-12-23 നു കല്ലറ ശ്രീ ND വിജയന്റെ വസതി, ചൈത്രത്തിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു.
ക്ഷേമനിധിയുടെയും തമ്പോലയുടെയും നറുക്കെടുപ്പും വിഭവ സമൃദ്ധമായ ഭക്ഷണത്തിനും ശേഷം മേമുറി രാധാകൃഷ്ണന്റെ കൃതജഞതയോടെ യോഗം അവസാനിച്ചു.