കോട്ടയം ശാഖ 2023 ജൂൺ മാസ യോഗം

കോട്ടയം ശാഖയുടെ ജൂൺ മാസത്തെ യോഗം 18-06-23 നു ഏറ്റുമാനൂർ ശ്രീ A.P.അശോക് കുമാറിന്റെ ഭവനം അശോകത്ത് പിഷാരത്തിൽ വെച്ചു കൂടി. സുമംഗല പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ യോഗത്തിനു എത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

പ്രസിഡണ്ട് ശ്രീ A.P.അശോക് കുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ 21-05-23 നു കൊടകരയിൽ നടന്ന കേന്ദ്ര വാർഷികത്തിന്റെ അവലോകനം നൽകി. പുതിയ ഭരണ സമിതിക്കു ശാഖയുടെ പൂർണ്ണ പിന്തുണ യോഗം വാഗ്‌ദാനം ചെയ്തു. കേന്ദ്രത്തിലെ പുതിയ പ്രസിഡണ്ട് , ജനറൽ സെക്രട്ടറി ഉൾപ്പടെ എല്ലാ ഭരണ സമിതി അംഗങ്ങളെയും യോഗം അഭിനന്ദിച്ചു.

സെക്രട്ടറി അവതരിപ്പിച്ച മേയ് മാസത്തെ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു.

28-05-23 നു നടന്ന ശാഖയുടെ ഏകദിന പിക്നിക്കിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും ആഹ്ളാദം പങ്കു വെച്ചു. ഇങ്ങനെ ഒരു അവിസ്മരണീയ യാത്ര ഏർപ്പാടാക്കിയ ശാഖ ഭരണസമിതിക്കു പങ്കെടുത്ത അംഗങ്ങൾ പ്രത്യേകം നന്ദി രേഖപ്പെടുത്തി. അടുത്ത യാത്ര ഡിസംബറിൽ ക്രിസ്മസ് വെക്കേഷൻ കാലത്തു നടത്തുവാനും തീരുമാനമായി.

ഓണാഘോഷം ഓഗസ്റ്റിൽ ഓണത്തിനു മുമ്പത്തെ ഞായറാഴ്ച്ച നടത്തണമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. തീയതിയും സ്ഥലവും ജൂലൈ മാസത്തെ യോഗത്തിൽ ചർച്ച ചെയ്തു നിശ്ചയിക്കുവാൻ തീരുമാനിച്ചു.

അംഗങ്ങളുടെ ഇപ്പോഴത്തെ കണക്കെടുപ്പ് നടത്തി കേന്ദ്രത്തിൽ അറിയിക്കേണ്ടതുണ്ടെന്നു സെക്രട്ടറി അറിയിച്ചു. കണക്കെടുപ്പിനും സെൻസസിനുമായി മൂന്നോ നാലോ ഭരണ സമിതി അംഗങ്ങൾ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ ശാഖയിലെ എല്ലാ ഭവനങ്ങളും സന്ദർശിക്കുവാൻ തീരുമാനമായി.

ഭവന സന്ദർശന സമയത്തു എല്ലാ അംഗങ്ങളും 2022-23 വരെ ഉള്ള വരിസംഖ്യ കുടിശ്ശിക അടയ്ക്കുവാൻ അംഗങ്ങളോട് യോഗം അഭ്യർത്ഥിച്ചു. അങ്ങനെയെങ്കിൽ പ്രത്യേക പിരിവ് നടത്താതെ തന്നെ ഓണാഘോഷം നടത്തുവാൻ ശാഖയ്ക്ക് സാധിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

എസ്.എസ്.എൽ.സി, +2 എന്നീ ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ശാഖ നൽകുന്ന സ്ക്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുവാനും, അപേക്ഷകൾ ജൂലൈ 31 നു മുമ്പ്‌ ശാഖ സെക്രട്ടറിക്കു വാട്‌സ്ആപ്പ് മുഖേന അയച്ചു കൊടുക്കേണ്ടതാണെന്നും, ഇതിനായി ഒരു അറിയിപ്പ് ജൂലൈ മാസത്തെ തുളസീദളത്തിൽ കൊടുക്കുവാനും തീരുമാനമായി.

PE&WS എല്ലാ ശാഖകളിലും കഴക പ്രവർത്തി ചെയ്യുന്നവർക്കു തുടങ്ങിയ “Accident Insurance Policy”യുടെ കാലാവധി ജൂലൈ അവസാനത്തോടെ കഴിയുന്നതിനാൽ, ശാഖയിൽ നിന്നുമുള്ള അഞ്ചു പേർക്ക് പുറമെ പുതുതായി അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്നവരും പുതുക്കുവാൻ ആഗ്രഹിക്കുന്നവരും ഉടൻതന്നെ സെക്രട്ടറിയെ ബന്ധപ്പെടുവാൻ യോഗം അഭ്യർത്ഥിച്ചു. ഇതിനായി ഒരു അറിയിപ്പ് ശാഖയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നൽകുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ശാഖയുടെ 2022-23 വർഷത്തെ കണക്കു ഉടൻതന്നെ ഓഡിറ്റ് ചെയ്തു കേന്ദ്രത്തിലേക്ക് അയക്കുന്നതായിരിക്കുമെന്നു സെക്രട്ടറി യോഗത്തെ അറിയിച്ചു.

അടുത്ത മാസത്തെ യോഗം 9-7-23 നു മണർക്കാട് ശ്രീ ചക്രപാണി പിഷാരടിയുടെ വസതിയായ അമ്പാടിയിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. സാവിത്രി പിഷാരസ്യാരുടെ കൃതഞ്ജതയോടെ യോഗം അവസാനിച്ചു.

 

1+

Leave a Reply

Your email address will not be published. Required fields are marked *