കോട്ടയം ശാഖ 2024 ജൂലൈ മാസ യോഗം

 

കോട്ടയം ശാഖയുടെ ജൂലൈ മാസ യോഗം 7-7-2024 നു ഏറ്റുമാനൂർ ശ്രീ R.ഹരികുമാരിന്റെ ഭവനമായ അശോകത്തു പിഷാരത്ത് വെച്ചു കൂടി. കൃഷ്ണദിയയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

പ്രസിഡണ്ട് ശ്രീ A.P. അശോക് കുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖ വാർഷികവും കുടുംബ സംഗമവും ഓഗസ്റ്റ് 11 നു പയ്യപ്പാടിയിൽ വെച്ചു നടത്തുവാൻ തീരുമാണിച്ചതായി അറിയിച്ചു. ശാഖ രക്ഷാധികാരി മധുസൂധന പിഷാരടിയുടെ 80 ആം പിറന്നാൾ ആഘോഷം നടക്കുന്ന ഓഗസ്റ് 11 നു (ഞായർ) മക്കൾ അവരുടെ ഭവനത്തിൽ ശാഖയുടെ വാർഷിക യോഗം നടത്തുവാനായി സന്നദ്ധത അറിയിക്കുകയും യോഗം ആഹ്ളാദപൂർവ്വം അംഗീകരിക്കുകയും ചെയ്‌തു. വാർഷിക യോഗം ഉത്ഘാടനത്തിനു ശ്രീ ചാണ്ടി ഉമ്മനിനെ (MLA) ക്ഷണിക്കുവാനും തീരുമാനിച്ചു.

സെക്രട്ടറി കഴിഞ്ഞ മാസ യോഗ റിപ്പോർട്ട് അവതരിപ്പിച്ചു. 2023-24 വാർഷിക കണക്കു ട്രഷറർ അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു. ഈ കണക്കു പ്രത്യേക സാഹചര്യത്തിൽ കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ചു കേന്ദ്രത്തിലേക്ക് നേരത്തെ തന്നെ അയച്ചു കൊടുത്തതായി സെക്രട്ടറി അറിയിച്ചു.

കേന്ദ്രം നൽകി വരുന്ന സ്‌കോളർഷിപ്പിന്റെയും, ശാഖ നൽകുന്ന സ്‌ക്കൊളർഷിപ്പിനുള്ള അപേക്ഷകളും ഉടൻ തന്നെ സെക്രട്ടറിക്കു അയച്ചു കൊടുക്കുവാൻ അംഗങ്ങളോട് യോഗം ആവശ്യപ്പെട്ടു.

കഴക പ്രവൃത്തി ചെയ്യുന്നവർക്കുള്ള Accident Insurance Policy ശാഖയിൽ നിന്നും നേരത്തെ എടുത്തിട്ടുള്ള ഏഴു പേർക്ക് പുറമേ ഒരു അംഗവും കൂടി എടുക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചു. 8 പേരുടെയും പ്രീമിയം തുകയും വിവരങ്ങളും അയച്ചു കൊടുക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

23-06-2024 നു 8 PMനു ഗൂഗിൾ മീറ്റ് വഴി കൂടിയ കേന്ദ്ര സംയുക്ത പ്രവർത്തക സമിതിയുടെയും കേന്ദ്ര നിർവ്വാഹക സമിതിയുടെയും സംയുക്ത യോഗത്തിലെ പ്രധാന തീരുമാനങ്ങൾ സെക്രട്ടറി അവതരിപ്പിച്ചു. ഓഗസ്റ്റ് 15 നു കേന്ദ്ര സംയുകത പ്രവർത്തക സമിതി യോഗവും സെപ്റ്റംബർ 29 നു വാർഷിക പൊതു യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കുന്ന വിവരം ശാഖ അംഗങ്ങളെ അറിയിച്ചു.

PE&WS നൽകുന്ന പെൻഷൻ വർധിപ്പിക്കുവാൻ ഉദ്ദേശിക്കുന്നതിനെ കുറിച്ചും കേന്ദ്രത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന നിയമാവലിയിലെ ഭേദഗതികൾ കുറിച്ചും യോഗം ചർച്ച ചെയ്തു.

കഴിഞ്ഞ 4 വർഷമായി വെബ്സൈറ്റ് ടീം നടത്തി വരുന്ന രാമായണ പാരായണ സത്സംഗത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റ് ടീമുമായി ബന്ധപ്പെടേണ്ടതാണെന്നു അറിയിച്ചു.

ശാഖയിൽ നിന്നും ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ നിക്ഷേപിച്ചിട്ടുള്ള തുക ഇനിയും തിരികെ മേടിക്കാത്തവർ ഉണ്ടെങ്കിൽ ഉടൻ തന്നെ FD receipt സഹിതം കേന്ദ്ര പ്രസിഡണ്ടിനെയോ P P&TDT സെക്രട്ടറിയെയോ ബന്ധപ്പെടേണ്ടതാണെന്നു സെക്രട്ടറി അറിയിച്ചു.

പ്രത്യേക സാഹചര്യത്തിൽ ശാഖ നടത്തി വരുന്ന ക്ഷേമനിധി ഇപ്പോൾ നടക്കുന്നത് കഴിയുമ്പോൾ അടുത്തതു തുടങ്ങുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചായിരിക്കുമെന്നു തീരുമാനിച്ചു.

ക്ഷേമനിധിയുടെയും തമ്പോലയുടെയും നറുക്കെടുപ്പിനു ശേഷം KC രാധാകൃഷ്ണന്റെ കൃത്യഞ്ജതയോടെ യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *