കോട്ടയം ശാഖ 2025 ജനുവരി മാസത്തെ യോഗം


കോട്ടയം ശാഖയുടെ ജനുവരി മാസത്തെ യോഗം 19-01-2025ന് പയ്യപ്പാടി ശ്രീ രമേഷ് ബോസിന്റെ ഭവനം, തിലകത്തിൽ വെച്ചു പ്രസിഡണ്ട് ശ്രീ എ. പി.അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ സാവിത്രി പിഷാരസ്യാർ, വത്സല പിഷാരസ്യാർ, ആദിത്യൻ അരുണ്കുമാർ എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഗൃഹനാഥൻ ശ്രീ രമേഷ് ബോസ് ഏവർക്കും സ്വാഗതമാശംസിച്ചു.

അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ അശോക് കുമാർ ശാഖയുടെ മാസ യോഗങ്ങളിൽ കൂടുതൽ അംഗങ്ങൾ പ്രത്യേകിച്ചും യുവ തലമുറയിലെ അംഗങ്ങൾ പങ്കെടുക്കുവാൻ ശ്രമിക്കണമെന്നു അഭ്യർത്ഥിച്ചു.

കഴിഞ്ഞ മാസത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ശ്രീ കെ പി ഗോകുലകൃഷ്ണൻ അവതരിപ്പിച്ചത് അംഗീകരിച്ചു. 2024-25 വർഷത്തെ വരിസംഖ്യ നൽകാത്ത ശാഖ അംഗങ്ങൾ ജനുവരി 31നു മുമ്പായി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതു വരെ നൽകാത്ത അംഗങ്ങൾക്ക് പ്രത്യേകമായി വാട്‌സ്ആപ്പിൽ കൂടി മെസേജ് അയക്കുവാൻ (പേഴ്‌സണൽ നമ്പരുകളിൽ) സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പെരുമ്പാവൂരിൽ വെച്ച് നടന്ന 7 ദിവസത്തെ ഷാവോലിൻ ഇൻ്റർനാഷണൽ മാർഷ്യൽ ആർട്സ് അസോസിയേഷൻ അക്കാദമിയുടെ കരാട്ടെ ബ്ലാക്ക് ബൽറ്റ് ഗ്രേഡിങ്ങ് ടെസ്റ്റിൽ ബ്ലാക്ക് ബൽറ്റ് നേടിയ വിനായക് എ പിഷാരടിയെ യോഗം പൊന്നാട അണിയിച്ചു ആദരിച്ചു. തിരുവനന്തപുരത്തു നടന്ന സ്റ്റേറ്റ് കലോത്സവത്തിൽ മോഹിണിയാട്ടത്തിലും ഒപ്പനയിലും ഏ ഗ്രേഡ് നേടിയ ഭദ്രയെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

അടുത്ത മാസം മുതൽ മാസ യോഗങ്ങളിൽ രസകരമായ ഗെയിംസ് നടത്തുവാൻ യോഗം തീരുമാനിച്ചു.

ശ്രീ പ്രവീണ് കുമാരിന്റെ നന്ദിയോടെ യോഗം 5.00 ന് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *