കോട്ടയം ശാഖയുടെ വാർഷിക പൊതു യോഗവും കുടുംബ സംഗമവും 2024 ഓഗസ്റ്റ് 11 നു പുതുപ്പള്ളി സ്‌പൈസ് ഓഡിറ്റോറിയത്തിൽ നടന്നു.
ശാഖ രക്ഷാധികാരി ശ്രീ സുരേന്ദ്ര പിഷാരടി പതാക ഉയർത്തി. കൃഷ്ണദിയ പിഷാരോടിയുടെ പ്രാർത്ഥന ഗാനത്തിനു ശേഷം സാവിത്രി പിഷാരസ്യാരുടെയും വത്സല പിഷാരസ്യാരുടെയും നേതൃത്വത്തിൽ വനിത സംഘത്തിന്റെ നാരായണീയ പാരായണം നടന്നു. മേഘയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം വൈസ് പ്രസിഡണ്ട് A R ദേവകുമാർ വാർഷിക യോഗത്തിനു എത്തിയ എല്ലാ ശാഖാംഗങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.
കഴിഞ്ഞ ഒരു വർഷ കാലയളവിൽ നമ്മെ വിട്ടു പോയ ശാഖാംഗങ്ങളുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു. വയനാട്ടിൽ നടന്ന പ്രകൃതി ദുരന്തത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.
അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം വിശിഷ്ടാതിഥിയായി എത്തിയ സമാജത്തിന്റെ കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടി നിലവിളക്കു തെളിയിച്ചു വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം ശാഖയുടെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം രേഖപ്പെടുത്തിയ ഹരികൃഷ്ണ പിഷാരോടി സമാജത്തിന്റെ പ്രവർത്തനങ്ങളിൽ കോട്ടയം ശാഖയുടെ പങ്കിനെ പ്രകീർത്തിച്ചു അഭിനന്ദിച്ചു.
2024 ൽ 10ലും +2വിലും ഉന്നത വിജയം നേടിയ പ്രാർത്ഥന അജിത്, ആര്യ അരുൺ, വിനായക് A.പിഷാരടി എന്നിവർക്ക് ശാഖയുടെ സ്‌ക്കൊളർഷിപ്പ്, K P K പിഷാരസ്യാർ മെമ്മോറിയൽ സ്‌കോളർഷിപ്പ്, K P അശോക് കുമാർ മെമ്മോറിയൽ സ്‌കോളർഷിപ്പ് എന്നിവ ശ്രീ ഹരികൃഷ്ണ പിഷാരടി നൽകി.
അന്നേ ദിവസം 80 ആം പിറന്നാൾ ആഘോഷിച്ച ശാഖയുടെ രക്ഷാധികാരി ശ്രീ മധുസൂധന പിഷാരടിയെ കേന്ദ്ര പ്രസിഡണ്ട് പൊന്നാട അണിയിച്ചു ആദരിച്ചു. ശാഖ വൈസ് പ്രസിഡണ്ട് ശ്രീ C K കൃഷ്ണ പിഷാരടി, Dr. അരവിന്ദ്, ശ്രീ അജയ് രാമചന്ദ്രൻ, ശ്രീ A R പ്രവീണ് കുമാർ, ശ്രീ B രമേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി. 80 ആം പിറന്നാൾ ശാഖാംഗങ്ങളോടൊപ്പം ആഘോഷിക്കുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുള്ളതായി തന്റെ മറുപടി പ്രസംഗത്തിൽ ശ്രീ മധുസൂധന പിഷാരടി അറിയിച്ചു.
2023-24 ലെ വാർഷിക റിപ്പോർട്ട് സെക്രട്ടറി ശ്രീ ഗോകുലകൃഷ്ണൻ അവതരിപ്പിച്ചു. വാർഷിക കണക്കു ശ്രീ K C രാധാകൃഷ്ണൻ അവതരിപ്പിച്ചു.
വാർഷിക റിപ്പോർട്ടിൽ ഭരണ സമിതിയുടെ രണ്ടു വർഷ കാലാവധിയുടെ നേട്ടങ്ങൾ പ്രത്യേകം രേഖപ്പെടുത്തി.
a) ഭരണ സമിതി നിലവിൽ വന്നത് മുതൽ എല്ലാ മാസ യോഗങ്ങളും ഒരു മാസം പോലും മുടങ്ങാതെ നടത്തുവാൻ സാധിച്ചത് ശാഖയുടെ ചരിത്രത്തിൽ തന്നെ എക്കാലത്തെയും ഏറ്റവും വലിയ നേട്ടമാണ്.
b) രണ്ടു വർഷവും ശാഖാംഗങ്ങളുടെ സഹകരണത്തോടെ ഉല്ലാസ യാത്ര സംഘടിപ്പിക്കുവാനും വിജയകരമായി നടത്തുവാനും ഭരണ സമിതിക്കു സാധിച്ചു. 28-5-23 നും 7-4-24 നും നടന്ന യാത്രകളിൽ ശാഖയിൽ നിന്നും 28 ഉം 25 ഉം വീതം അംഗങ്ങൾ പങ്കെടുത്തു.
c) 58,438 രൂപയുടെ മുന്നിരിപ്പോടെ നിലവിൽ വന്ന ഭരണ സമിതി നീക്കിയിരിപ്പ് 1,05,000 രൂപയായി ഉയർത്തി. അതായത് രണ്ടു വർഷം കൊണ്ട് 46,500 രൂപയുടെ വർദ്ധനവുമായി (79% വർദ്ധനവ്) പടിയിറങ്ങുകയാണ്.
ഭരണ സമിതിയുടെ കാലാവധി കഴിയുന്ന അവസരത്തിൽ ശാഖ പ്രവർത്തനം സജീവമാക്കിയ ശാഖയുടെ മുൻകാല പ്രസിഡണ്ടുമാരുടെയും വൈസ് പ്രസിഡണ്ടുമാരുടെയും സെക്രട്ടരിമാരുടെയും വിലയേറിയ സംഭാവനകൾ അദ്ധ്യക്ഷൻ ശ്രീ A P അശോക് കുമാർ അനുസ്മരിക്കുകയും അവരെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.
2024-26 വരെ ഉള്ള രണ്ടു വർഷത്തേക്കുള്ള ശാഖയുടെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.
രക്ഷാധികാരി: P.N.സുരേന്ദ്ര പിഷാരടി & N.P.മധുസൂധന പിഷാരടി
പ്രസിഡണ്ട് : A.P.അശോക് കുമാർ
വൈസ് പ്രസിഡണ്ട് : C.K.കൃഷ്ണ പിഷാരോടി & A.R.ദേവകുമാർ
സെക്രട്ടറി: K.P.ഗോകുലകൃഷ്ണൻ
ജോയിന്റ് സെക്രട്ടറി: A R പ്രവീണ് കുമാർ & അരവിന്ദാക്ഷ പിഷാരടി
ട്രഷറർ : M.S.അജിത്കുമാർ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
കവിത അജിത്ത്കുമാർ
Dr. അരവിന്ദ്.D
R.ഹരികുമാർ
K.C.രാധാകൃഷ്ണൻ
കമലം പിഷാരസ്യാർ
സുമംഗല നാരായണൻ
പൊതു യോഗ തീരുമാന പ്രകാരം അജയ് S.രാമചന്ദ്രൻ, പയ്യപ്പാടിയെ ശാഖയുടെ ഓഡിറ്റർ ആയി തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിനു ശേഷം മധുസൂധന പിഷാരടിയുടെ കുടുംബാംഗങ്ങൾ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയിൽ എല്ലാ ശാഖ അംഗങ്ങളും പങ്കു ചേർന്നു. ക്ഷേമനിധിയുടെയും തമ്പോലയുടെയും നറുക്കെടുപ്പ് നടന്നു.
കുട്ടികളും വനിതകളും സജീവമായി പങ്കെടുത്ത കലാ പരിപാടികളും ക്വിസ് മത്സരവും ആഘോഷപൂർവ്വം അരങ്ങേറി.
അടുത്ത യോഗം സെപ്റ്റംബർ 8 നു മാങ്ങാനം വള്ളികാവിൽ പിഷാരത്തു (മാങ്ങാനം പിഷാരം) ശ്രീമതി വിജയലക്ഷ്മി പിഷാരസ്യാരുടെ വസതിയിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു.
A R പ്രവീണ് കുമാറിന്റെ കൃതജഞതയോടെ വാർഷിക യോഗത്തിനു തിരശ്ശീല വീണു.
Fore more photos of the event, pl click the link below.
https://samajamphotogallery.blogspot.com/2024/08/2024.html