ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ 24-10-2024നു 2PMനു ശാഖാ മന്ദിരത്തിൽ വെച്ച് നടന്നു. ശ്രീമതി ഉഷാദേവി എം പി പ്രാർഥന ചൊല്ലി. ശ്രീമതി ഗീത കെ പി പുരാണ പാരായണം ചെയ്തു. ശ്രീ പി പി നാരായണൻകുട്ടി പിഷാരടി യോഗത്തിന് എത്തിച്ചേർന്നവരെ സ്വാഗതം ചെയ്തു സംസാരിച്ചു. തുടർന്ന് മുൻ പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്ര പിഷാരടി ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. ഒന്നാമതായി പല്ലാവൂർ പിഷാരത്ത് ഗോപി പിഷാരടി കോങ്ങാട് ശാഖയുടെ തുടക്കത്തിന് വേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ഒരാളായിരുന്നു എന്ന് നന്ദിയോടെ ഓർമിച്ചു. പുഞ്ചപ്പാടം വടക്കെപ്പാട്ട് പുത്തഷാരത്തെ സത്യഭാമ പിഷാരസ്യാർ, കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരത്ത് ശാന്ത പിഷാരസ്സ്യാർ, കൊടുക്കുന്നു പിഷാരത്ത് ശേഖര പിഷാരടി, കഥകളി ആചാര്യൻ നരിപ്പറ്റ നാരായണൻ നമ്പൂതിരി (ഏഷ്യാനെറ്റ് ന്യൂസിൽ മുൻഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു) എന്നിവരേയും അനുസ്മരിച്ചു. തുടർന്ന് മൺ മറഞ്ഞ വർക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചു.
ഈയിടെ ജന്മ ശതാബ്ദി ആഘോഷിച്ച പെരുവനം തെക്കേ പിഷാരത്ത് അച്യുത പിഷാരടിയെ അനുമോദിക്കുകയും ചെയ്തു. കോങ്ങാട് ശാഖയുടെ പ്രതിനിധി ആയി ശ്രീമതി കെ പി ഗീത പങ്കെടുത്ത കാര്യം എല്ലാവരെയും അറിയിച്ചു.
അദ്ധ്യക്ഷൻ ശ്രീ കെ പി പ്രഭാകര പിഷാരടിയുടെ ഉപക്രമ പ്രസംഗത്തിൽ സെപ്റ്റംബർ 22 ഞായറാഴ്ച നടത്തിയ സമാജത്തിൻ്റെ വർഷികവും ഓണാഘോഷവും വലിയ വിജയമായിരുന്നു എന്നും അതിന് നേതൃത്വം കൊടുത്ത ശ്രീ കെ പി രാമചന്ദ്ര പിഷാരടി, ശ്രീ എം പി ഹരിദാസൻ, ശ്രീകെ പി അനിൽ കൃഷ്ണൻ എന്നിവരുടെ അർപ്പണ ബോധത്തെ പ്രകീർത്തിച്ച് സംസാരിച്ചു. പേരെടുത്ത് പറയാത്ത മറ്റ് അംഗങ്ങളുടെയും നിസ്വാർത്ഥ സേവനം തുടർന്നും ഉണ്ടാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണത്തെ വാർഷികത്തിന് വരവിൽ കവിഞ്ഞ ചെലവ് ഉണ്ടായെന്നും അതെല്ലാം ഒഴിച്ചു കൂടാൻ പറ്റാത്തത് ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീമതി കെ പി ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ കെ പി ചന്ദ്രശേഖരൻ വാർഷികത്തിൻ്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും അംഗങ്ങൾ അംഗീകരിച്ചു. ശ്രീ ആർ സുരേഷ്കുമാറിൻ്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.