കോങ്ങാട് ശാഖ 2022 ഒക്ടോബർ മാസ യോഗം

Sitting: 1. Suresh R, 2. Ramachandran K P, 3.Narayanankutty P P, 4. Prabhakaran K P, 5. Chandrasekharan K P, 6.Achuthanandan T P, 7. Geetha K P Standing: 1. Sudeep M G, 2. Govindan K P, 3.Muraleedharan K B, 4.Haridasan M P, 5.Ushadevi M P, 6.Radhika M P, 7.Maya Babu, 8.Maya M A, 9.Anilkrishnan K P, 10.Hareesh V P

കോങ്ങാട് ശാഖയുടെ 2022 ഒക്ടോബർ മാസ യോഗം 8-10-22ന് 10AMനു പ്രസിഡണ്ട് കെ.പി. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കോങ്ങാട് ശാഖാ മന്ദിരത്തിൽ വച്ച് കൂടി.

രാധിക എം.പി. പ്രാർത്ഥനയും, ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ശ്രീ എം.പി. ഹരിദാസൻ സ്വാഗതമാശംസിച്ചു.

കല്ലുവഴി ത്രിവിക്രമപുരത്ത് പിഷാരത്ത് ബാലചന്ദ്ര പിഷാരോടി, വെളപ്പായ ആനായത്ത് പിഷാരത്ത് കരുണാകര പിഷാരോടി, വെന്നിമല ചിത്രകൂടത്തിൽ പിഷാരത്ത് ദിലീപ് പിഷാരോടി (കല്ലുവഴി ), എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.

പ്രസിഡണ്ട് ശാഖയുടെ തുടക്കം മുതലുള്ള ചരിത്രത്തെ കുറിച്ച് വിശദീകരിച്ചു. പുതിയ ഭാരവാഹികൾക്ക് എല്ലാ വിധ ആശംസകൾ അറിയിക്കുകയും ചെയ്തു.

സെക്രട്ടറി ഉഷ വാർഷിക റിപ്പോർട്ടും ഹരിദാസൻ കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി.

ശ്രീ ഹരിദാസൻ, ഉഷ എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

തുടർന്ന് പുതിയ ഭാരവാഹികളെ വേദിയിലേക്ക് ക്ഷണിച്ചു.

പുതിയ പ്രസിഡണ്ട് ശ്രി. കെ.പി. പ്രഭാകര പിഷാരോടി ഭാരവാഹികളെ പരിചയപ്പെടുത്തി.

ശാഖയുടെ മുൻകാല ചരിത്രം ഒരു സോവനിയർ ആയി പ്രിന്റ് ചെയ്ത് സൂക്ഷിക്കണമെന്ന് ശ്രി. ടി.പി. അച്ചുതാനന്ദൻ അഭിപ്രായപ്പെട്ടു. ശാഖാ യോഗങ്ങൾ പഴയതുപോലെ ഒരോ ഭവനങ്ങളിൽ വെച്ച് കൂടാൻ എല്ലാവരും സഹകരിക്കണമെന്ന് ശ്രീ. പി.പി. നാരായണൻകുട്ടി അഭ്യർത്ഥിച്ചു.

തുടർന്ന് പുതിയ സെക്രട്ടറി കെ.പി. ഗീത യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

മുൻ ട്രഷറർ M.P. ഹരിദാസൻ ഏർപ്പെടുത്തിയ ഉച്ചഭക്ഷണത്തിനു ശേഷം ഒരു മണിക്ക് യോഗം അവസാനിച്ചു.

3+

Leave a Reply

Your email address will not be published. Required fields are marked *