കോങ്ങാട് ശാഖ 2021 നവംബർ മാസ യോഗം

പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ 2021 നവംബർ മാസത്തെ യോഗം 14.11.21 ഞായറാഴ്ച രാവിലെ 10 മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കൂടി.

പ്രാർത്ഥന, പുരാണ പാരായണം എന്നിവക്ക് ശേഷം പ്രഭാകരപിഷാരോടി യോഗത്തിൽ പങ്കെടുത്ത 15 ഓളം അംഗങ്ങൾക്കും സ്വാഗതം ആശംസിച്ചു.

പെരുമല ആമയൂർ പിഷാരത്ത് ശേഖരപിഷാരോടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.

പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ വളരെ കാലത്തെ virtual മീറ്റിംഗിനുശേഷം ആദ്യമായി ഇങ്ങനെ ഒരു യോഗം കൂടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കേണ്ടതുണ്ടെന്നും എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്നും അഭ്യർത്ഥിച്ചു.

റിപ്പോർട്ടും കണക്കും പാസ്സാക്കി. ചർച്ചയിൽ പിണ്ഡ ക്രിയാദികളുടെ നടത്തിനെപ്പറ്റിയും, മെമ്പർഷിപ്പ് പിരിവ്, ശാഖയിൽ നിന്ന് നൽകുന്ന സ്കോളർഷിപ്പ്, വിദ്യാഭ്യാസ ധന സഹായം എന്നിവയുടെ നിർണ്ണയം എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു.

കേന്ദ്രത്തിലെ പെൻഷൻ ഫണ്ടിലേക്ക് ശാഖയിൽ നിന്ന് 25, 000 രൂപ സംഭാവന നൽകാൻ തീരുമാനിച്ചു.

28 ന് തൃശൂരിൽ വെച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിലും പൊതുയോഗത്തിലും അർഹരായ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു. തുടർന്ന് വൈസ് പ്രസിഡണ്ട് സുരേഷ് കുമാർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 12.30ന് യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *