പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ മെയ് മാസത്തെ യോഗം 09-05-21 ഞായറാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴി നടത്തി.
ശരണ്യ പ്രാർത്ഥനയും ഉഷ പുരാണ പാരായണവും സുരേഷ് സ്വാഗതവും പറഞ്ഞു.
കുണ്ടളശ്ശേരി വെള്ളോലി പിഷാരത്ത് അമ്മിണി പിഷാരസ്യാർ, ആണ്ടാം പി ഷാരത്ത് അച്ചുണ്ണി പിഷാരോടി, കൃഷ്ണപുരത്ത് പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാർ, എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രസിഡണ്ടിന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ വർദ്ധിച്ചു വരുന്ന കോവിഡ് മാഹാമാരിയിൽ എല്ലാവരും ശ്രദ്ധയോടെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടുവാൻ ശ്രമിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചു.
റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ച് പാസ്സാക്കി. ചർച്ചയിൽ ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
ശ്രീ .കെ .പി .അച്ചുണ്ണി പിഷാരോടി മാതൃദിനത്തോടനുബന്ധിച്ച് ഒരു ശ്ലോകം ചൊല്ലി അർത്ഥം വിവരിക്കുകയും യേഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
12 മണിക്ക് യോഗം അവസാനിച്ചു.
അടുത്ത മാസത്തെയോഗം രണ്ടാമത്തെ ഞായറാഴ്ച ഇതേ സമയത്തു തന്നെ നടത്തുവാൻ തീരുമാനിച്ചു.