കോങ്ങാട് ശാഖയുടെ മാർച്ച് യോഗം 23-03-25നു 1.30PMനു പ്രസിഡണ്ട് ശ്രീ K P പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കുമാരി മേധയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീ K P രാമചന്ദ്ര പിഷാരോടി സ്വാഗതം ആശംസിച്ചു. കാവിൽ പിഷാരത്ത് ശ്രീ K P പദ്മനാഭ പിഷാരോടിയുടെ സഹധർമിണി മണ്ണെങ്കോട് കൊട്ടക്കോട്ടു കുറിശ്ശി പിഷാരത് ശ്രീമതി സരസ്വതിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഉപക്രമ പ്രസംഗത്തിൽ പ്രസിഡണ്ട് ഏപ്രിൽ 27നു തൃശൂരിൽ നടക്കുന്ന പ്രതിനിധി സഭാ യോഗത്തിൽ പങ്കെടുക്കേണ്ട പ്രതിനിധികളുടെ കരട് തയ്യാറാക്കിയത് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. കേന്ദ്ര വാർഷികത്തിന് കലാ പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങളുടെ വിവരങ്ങൾ പെട്ടെന്ന് അയക്കേണ്ടത്തിൻ്റെ ആവശ്യകത ഓർമ്മിപ്പിച്ചു. അടുത്ത മാസത്തെ ഏകദിന യാത്രയെ പറ്റി നടന്ന ചർച്ചയിൽ 10-04-25്ന് കൊച്ചിയിലേക്ക് പോകാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ ശ്രീമതി ഗീതയെ ചുമതലപ്പെടുത്തി.
ഫെബ്രവരി മാസത്തെ റിപ്പോർട്ട് അംഗീകരിച്ചു. വരവ് ചിലവ് കണക്കുകൾ അടുത്ത മാസം അവതരിപ്പിക്കുമെന്നും അറിയിച്ചു.
ശ്രീമതി ഉഷാ ദേവിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.