പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 14-03-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി.
യോഗത്തിൽ 13 പേർ പങ്കെടുത്തു. പ്രാർത്ഥന, പുരാണ പാരായണം, സ്വാഗതം എന്നിവക്ക് ശേഷം നടത്തിയ അനുമോദനത്തിൽ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം നേടിയ പല്ലാവൂർ രാഘവ പിഷാരോടിയെ യോഗത്തിൽ അനുമോദിച്ചു.
പിന്നീട് മുണ്ടൂർ അനുപുരത്ത് പിഷാരത്ത് ശ്രീദേവി പി ഷാരസ്യാർ, പി.പി.& ടി.ഡി.ടി.പ്രഥമ സെക്രട്ടറിയായിരുന്ന എ.പി.സി.പിഷാരോടി, തൊണ്ടിയന്നൂർ പിഷാരത്ത് മാലതി പിഷാരസ്യാർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഉപക്രമ പ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീരാമചന്ദ്ര പിഷാരോടി ശാഖാ പ്രവർത്തനങ്ങൾ തടസ്സം കൂടാതെ നടത്താൻ സാധിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തി. കേന്ദ്രത്തിലേക്ക് ഉള്ള മെമ്പർഷിപ്പ് വിഹിതം മുഴുവനായും നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അതിന് മുൻകൈയ്യെടുത്ത ട്രഷറർ ഹരിദാസനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ഏപ്രിൽ 18 ന് നടക്കുന്ന പ്രതിനിധിസഭാ യോഗത്തിൽ എല്ലാ പ്രതിനിധികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി.
ഇക്കഴിഞ്ഞ കേന്ദ്ര യോഗത്തെ കുറിച്ച് ഹരിദാസൻ വിവരിച്ചു. ശ്രീ കെ.പി. ഗോപാലപിഷാരോടിയേയും മറ്റും ആദരിച്ചതിൽ സന്തോഷം രേഖപ്പെടുത്തി. ശാഖയിൽ ചടങ്ങു ഗ്രന്ഥം ആവശ്യമുള്ളവർ ശാഖാ ഭാരവാഹികളുമായി ബന്ധപ്പെട്ടാൽ നൽകുന്നതാണെന്ന് അറിയിച്ചു.
ഏപ്രിൽ മാസത്തെ യോഗം ശാഖാ മന്ദിരത്തിൽ വെച്ച് കൂടാമെന്നു് തീരുമാനിച്ചു.
കോവിഡ് മാനദണ്ഡം പാലിച്ച് കോവാക്സിൻ എല്ലാവരും യഥാസമയം തന്നെ എടുക്കണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.
തുടർന്ന് ശ്രീ .കെ .പി .അച്ചുണ്ണി പിഷാരോടി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.