കോങ്ങാട് ശാഖ 2024 ജൂൺ മാസ യോഗം

കോങ്ങാട് ശാഖയുടെ ജൂൺ മാസ യോഗം ഓൺലൈൻ ആയി 9-6-20024 10AM നു പ്രസിഡണ്ട് പ്രഭാകര പിഷാരടിയുടെ നേതൃത്വത്തിൽ കൂടി. യോഗത്തിൽ 25 ഓളം അംഗങ്ങൾ പങ്കെടുത്തു. മിനി ടി പി പ്രാർത്ഥനയും ഉഷ എംപി പുരാണ പാരായണവും നടത്തി. മണകുളങ്ങര പിഷാരത്ത് ലീല പിഷാരസ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആദരാഞ്ജലികൾ അർപ്പിച്ചു. രസഗംഗാധരം എന്ന സോദാഹരണ പ്രഭാഷണത്തിൽ ഒന്നാം സ്ഥാനം നേടിയ യുവകഥകളി ഗായകൻ കോങ്ങാട് ആദിത്യന് ശാഖാ ഭാരവാഹികൾ അഭിനന്ദനം രേഖപ്പെടുത്തി. ചെറിയ പ്രായത്തിൽ തന്നെ കഥകളി സംഗീതത്തിൽ ഇത്രയധികം മികവ് പുലർത്തിയതിന് കെ പി രാമചന്ദ്ര പിഷാരടി പ്രത്യേകം അഭിനന്ദനം അറിയിച്ചു.

തുടർന്നുന്നുണ്ടായ ചർച്ചയിൽ എസ്എസ്എൽസി പ്ലസ് ടു ഡിഗ്രിയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പിനും, വിദ്യാഭ്യാസ ധനസഹായ ത്തിനും ഉള്ള അപേക്ഷകൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. സെക്രട്ടറി ഗീത കെ പി റിപ്പോർട്ടും ട്രഷറർ ചന്ദ്രശേഖര പിഷാരോടി കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. എം പി ഹരിദാസന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.


വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

കോങ്ങാട് ശാഖയിൽ നിന്നും എസ്. എസ്. എൽസി., പ്ലസ് ടു, ഡിഗ്രി, ഉന്നത വിദ്യാഭ്യാസം നേടിയ അർഹരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ആഗസ്റ്റ് പതിനഞ്ചാം തീയതിക്കുള്ളിൽ ശാഖാ സെക്രട്ടറിക്ക് അയച്ചു തരുവാൻ അഭ്യർത്ഥിക്കുന്നു.

1+

Leave a Reply

Your email address will not be published. Required fields are marked *