ശാഖയുടെ ജൂൺ മാസത്തെ യോഗം 11-06-2023 ന് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നടത്തി.
ശ്രീമതി എം പി ഉഷാദേവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ശ്രീമതി ഉഷാദേവി പുരാണ പാരായണം നടത്തി.
ശ്രീ കെ പി ഗോവിന്ദൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു
കണ്ണനൂർ പിഷാരത്ത് സരോജിനി പിഷാരസ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ശാഖാ സെക്രട്ടറി ഗീത കെ പി റിപ്പോർട്ടും ട്രഷറർ ചന്ദ്രശേഖരൻ കണക്കും അവതരിപ്പിച്ചത് യോഗം പാസാക്കി.
വാർഷികത്തിന്റെ കാര്യപരിപാടികൾ കെ പി രാമചന്ദ്രൻ പിഷാരടി , എം പി ഉഷ എം പി ഹരിദാസൻ, രാധാ പിഷാരസ്യാർ, പ്രഭാകര പിഷാരടി എന്നിവർ കൂടി ചർച്ച ചെയ്തു തീരുമാനിക്കുകയും നോട്ടീസ് അടിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുകയും ചെയ്തു. സെപ്റ്റംബർ മൂന്നാം തീയതി ശാഖാ വാർഷികം നടത്താമെന്ന് തീരുമാനിച്ചു.
ഈ യോഗം ഓൺലൈൻ ആയി നടത്തിയതുകൊണ്ട് മദ്രാസിൽ ഇരുന്നു ശാഖാ യോഗത്തിൽ പങ്കെടുക്കാൻ പറ്റിയതിൽ ശ്രീ അച്ചുണ്ണി പിഷാരോടി സന്തോഷം അറിയിക്കുകയും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.