കോങ്ങാട് ശാഖ 2022 ജൂൺ മാസ യോഗം

കോങ്ങാട് ശാഖയുടെ ജൂൺ മാസത്തെ യോഗം 04-06-22 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈൻ ആയി നടത്തുകയുണ്ടായി.

പ്രാർത്ഥന, പുരാണ പാരായണം, സ്വാഗതം എന്നിവക്ക് ശേഷം മൺമറഞ്ഞു പോയ സ്വജനാംഗങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

ഉപക്രമത്തിൽ തൃശൂരിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തെ കുറിച്ച് വിവരിച്ചു. ആചാര്യരത്നം പുരസ്കാരം ലഭിച്ച അനിയമ്മാമനെ അനുമോദിച്ചു കൊണ്ട് കെ.പി.രാമചന്ദ്ര പിഷാരോടി, കെ.പി.അച്ചുണ്ണി പിഷാരോടി, M. P. ഹരിദാസൻ, ഉഷ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടി ഉപക്രമ പ്രസംഗത്തിനു ശേഷം മുണ്ടൂർ കൃഷ്ണൻകുട്ടി അനുസ്മരണം നടത്തി. യാഥാർത്ഥിക കുടുംബങ്ങളുടെ ആവിഷ്കരണമാണ് മുണ്ടൂർ കൃഷ്ണൻ കട്ടിയുടെ ചെറുകഥകൾ എന്നും അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ കോങ്ങാട് ശാഖ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു എന്നും അറിയിച്ചു. വാർഷികത്തെ കുറിച്ചും ഓണാഘോഷത്തെ കുറിച്ചും മറ്റും തീരുമാനിക്കുന്നതിനായി 12-ാം തിയ്യതി ഞായാറാഴ്ച ശാഖാ മന്ദിരത്തിൽ വെച്ച് ഒരു സ്പെഷൽ യോഗം നടത്താനും അതിൽ കൂടുതൽ അംഗങ്ങൾ പങ്കെടുക്കണമെന്നും പ്രസിഡണ്ട് അറിയിച്ചു. പിന്നീട് അദ്ദേഹം സുഭാഷിതം അവതരിപ്പിച്ചത് വളരെ വിജ്ഞാനപ്രദമായിരുന്നു. ശേഷം അച്ചുണ്ണി പിഷാരോടി എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

12-06-2022 ഞായറാഴ്ച രാവിലെ 10 മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ യോഗം കൂടി. അമേയ, ആര്യ തുടങ്ങിയവർ പ്രാർത്ഥന ചൊല്ലി. തൃപ്പാളൂർ പിഷാരത്ത് വേണുഗോപാലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി. ചർച്ചയിൽ ശാഖാ മന്ദിരത്തിൽ ബാക്കിയുള്ള നവീകരണ ജോലികൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.

ഈ വർഷത്തെ SSLC, +2, ഡിഗ്രി അവാർഡുകൾക്കും വിദ്യാഭ്യാസ ധനസഹായത്തിനുമുള്ള അപേക്ഷകൾ ആഗസ്റ്റ് 15 ന് മുമ്പ് സെക്രട്ടറിക്ക് ലഭിക്കണമെന്ന് അറിയിപ്പ് നൽകുവാൻ തീരുമാനിച്ചു. വാർഷികവും ഓണാഘോഷവും സപ്തംബർ 11 ഞായറാഴ്ച നടത്തുവാൻ തീരുമാനിച്ചു. അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുവാനും അത് ഭംഗിയായി നടത്തുവാൻ എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാവണമെന്നും പ്രസിഡണ്ട് അറിയിച്ചു.

കേന്ദ്രത്തിൽ നിന്ന് നൽകുന്ന ഇൻഷൂറൻസ് പരിരക്ഷയിൽ ശാഖയിലെ അർഹതയുള്ള അംഗങ്ങളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച് കേന്ദ്രത്തിലേക്ക് അയക്കാൻ തീരുമാനമായി. പുതിയ ശാഖാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി ചർച്ച നടത്തി. തുടർന്ന് നാരായണൻകുട്ടി യോഗത്തിൽ പങ്കെടുത്ത എല്ലാ വർക്കം നന്ദി രേഖപ്പെടുത്തി. 1 മണിക്ക് യോഗം അവസാനിച്ചു.

 

1+

Leave a Reply

Your email address will not be published. Required fields are marked *